രാജശ്രീ ഫിലിംസിന്റെ ബാനറില്‍ ബിപിന്‍ ചന്ദ്രന്‍ തിരക്കഥയും സംഭാഷണവും എഴുതി നവാഗതനായ ജിത്തു വയലില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്നു. ഡിറ്റക്ടീവ് ഹ്യൂമര്‍ ത്രില്ലര്‍ ഒരുങ്ങുന്ന ചിത്രത്തിനായി തടി കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് ധ്യാന്‍ ശ്രീനിവാസന്‍. അഭിനന്ദ് രാമാനുജൻ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഒടിയനിലൂടെ  മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച സാം സിഎസാണ്.  ബെസ്റ്റ് ആക്ടർ, 1983, പാവാട, കിംഗ് ലയർ, c/o സൈറാബാനു എന്നി ചിത്രങ്ങൾക്ക് ശേഷം ബിപിൻ ചന്ദ്രൻ തിരക്കഥ എഴുതുന്ന ചിത്രമാണിത്. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ കലാ സംവിധാനം അജയന്‍ മാങ്ങാട് നിര്‍വഹിക്കുന്നു. കഴിഞ്ഞ വര്‍ഷം തീയറ്ററുകളിലെത്തിയ ലവ് ആക്ഷന്‍ ഡ്രാമ സംവിധാനം ചെയ്തത് ധ്യാന്‍ ശ്രീനിവാസനായിരുന്നു. അജു വര്‍ഗീസായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. നിവിന്‍ പോളിയും നയൻ താരയും പ്രധാന വേഷത്തിലെത്തിയ ചിത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.