സംവിധായകനായും നടനായും തിളങ്ങുന്ന താരമാണ് ധ്യാൻ ശ്രീനിവാസൻ. തിരക്കഥാകൃത്തായും ധ്യാൻ ശ്രീനിവാസൻ ശ്രദ്ധേയനായിട്ടുണ്ട്. യുവ താരങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനാണ് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ സിനിമയായ പൗഡര്‍ സിൻസ് 1905 എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് ആണ് ചര്‍ച്ചയാകുന്നത്. ധ്യാൻ ശ്രീനിവാസൻ തന്നെയാണ് ഫസ്റ്റ് ലുക്ക് ഷെയര്‍ ചെയ്‍തത്. രാഹുല്‍ കല്ലു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഫണ്‍ടാസ്റ്റിക് സിനിമയുടെ ബാനറില്‍ വൈശാഖ് സുബ്രഹ്‍മണ്യം, അജു വര്‍ഗീസ്, അബ്‍ദുള്‍ ഗഫൂര്‍ എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജു വര്‍ഗീസും ധ്യാൻ ശ്രീനിവാസനൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നു.  മികച്ച ഒരു എന്റര്‍ടെയ്‍നറായിരിക്കും ചിത്രം എന്നാണ് പ്രതീക്ഷിക്കുന്നത്.  ധ്യാൻ ശ്രീനിവാസൻ പുതിയ സിനിമ സംവിധാനം ചെയ്യുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ നായകനാകുന്ന സിനിമയുടെ പ്രമേയം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. സിനിമയുടെ വിവരങ്ങള്‍ പ്രവര്‍ത്തകര്‍ ഉടൻ പുറത്തുവിടും.

ഫണ്‍സ്റ്റാസ്റ്റിക് സിനിമ പ്രകാശൻ പറക്കട്ടെ എന്ന സിനിമയും നിര്‍മിക്കുന്നുണ്ട്.

ധ്യാൻ ശ്രീനിവാസൻ തന്നെയാണ് സിനിമയുടെ തിരക്കഥ എഴുതുന്നത്.