സിദ്ദിഖ്, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

ധ്യാന്‍ ശ്രീനിവാസന്‍ (Dhyan Sreenivasan) നായകനാവുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. നവാഗതനായ സാഗര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ പേര് 'വീകം' (Veekam) എന്നാണ്. അബാം മൂവീസിന്‍റെ (Abaam Movies) ബാനറില്‍ എബ്രഹാം മാത്യുവാണ് നിര്‍മ്മാണം.

സിദ്ദിഖ്, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധനേഷ് രവീന്ദ്രനാഥ് ആണ് ഛായാഗ്രഹണം. സംഗീതം വില്യംസ് ഫ്രാന്‍സിസ്, എഡിറ്റിംഗ് ഹരീഷ് മോഹന്‍, പ്രോജക്റ്റ് ഡിസൈനര്‍ ജിത്ത് പിരപ്പന്‍കോട്, കലാസംവിധാനം പ്രദീപ് എംവി, നേക്കപ്പ് ഷാജി പുല്‍പ്പള്ളി, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സനു സജീവന്‍, സ്റ്റില്‍സ് ഷിജിന്‍ പി രാജ്, മീഡിയ ഡിസൈന്‍ പ്രമേഷ് പ്രഭാകര്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona