ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രത്തിലൂടെയാണ് അദ്ദേഹം ചെന്നൈ നേരിടുന്ന ദുരവസ്ഥയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. 3.2 കോടി ഫോളോവേഴ്‌സ് ഉണ്ട് ഡികാപ്രിയോയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍.

ഇന്ത്യയിലും ഒട്ടേറെ ആരാധകരുള്ള ഹോളിവുഡ് താരം ലിയനാര്‍ഡോ ഡികാപ്രിയോ ഒരു പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയാണ്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് 2016ല്‍ പുറത്തിറങ്ങിയ ഡോക്യുമെന്ററി 'ബിഫോര്‍ ദി ഫ്‌ളഡി'ന്റെ വിവരണം അദ്ദേഹമാണ് നിര്‍വ്വഹിച്ചത്. ഒപ്പം ചിത്രത്തിന്റെ സഹനിര്‍മ്മാതാവുമായിരുന്നു. ഇപ്പോഴിതാ കടുത്ത വരള്‍ച്ചയിലൂടെ കടന്നുപോകുന്ന ചെന്നൈ നഗരത്തിന്റെ അവസ്ഥ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രത്തിലൂടെയാണ് അദ്ദേഹം ചെന്നൈ നേരിടുന്ന ദുരവസ്ഥയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. 3.2 കോടി ഫോളോവേഴ്‌സ് ഉണ്ട് ഡികാപ്രിയോയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍.

വറ്റിത്തീരാറായ ഒരു പൊതുകിണറില്‍ നിന്ന് ഒരേ സമയം പല തൊട്ടികള്‍ ഉപയോഗിച്ച് വെള്ളം കോരാന്‍ ശ്രമിക്കുന്ന സ്ത്രീകളുടെ ചിത്രമാണ് ഡികാപ്രിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'മഴയ്ക്ക് മാത്രമാണ് ചെന്നൈയെ ഇപ്പോഴത്തെ അവസ്ഥയില്‍നിന്ന് രക്ഷിക്കാനാവുക. മുഴുവനായും വറ്റിപ്പോയ ഒരു കിണറും വെള്ളമില്ലാത്ത ഒരു നഗരവും. നാല് പ്രധാന ജലസംഭരണികളും വറ്റിവരണ്ടതിനെത്തുടര്‍ന്ന് പ്രതിസന്ധി നേരിടുകയാണ് ദക്ഷിണേന്ത്യന്‍ നഗരമായ ചെന്നൈ. ഈ ജലദൗര്‍ലഭ്യത്തിന് പെട്ടെന്നുള്ള പരിഹാരങ്ങള്‍ തേടാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ് ചെന്നൈ. സര്‍ക്കാര്‍ ജലസംഭരണികളില്‍ നിന്ന് വെള്ളം കിട്ടാന്‍ മണിക്കൂറുകളാണ് പ്രദേശവാസികള്‍ക്ക് ക്യൂ നില്‍ക്കേണ്ടിവരുന്നത്.' ചെന്നൈയുടെ അവസ്ഥ ടൊവീനോ ഇങ്ങനെ വിവരിക്കുന്നു.

View post on Instagram

മൂന്നര ലക്ഷത്തിലേറെ ലൈക്കുകളാണ് ഡികാപ്രിയോയുടെ പോസ്റ്റിന് ലഭിച്ചത്. 3700ല്‍ ഏറെ കമന്റുകളും. അതേസമയം ജലസ്രോതസ്സുകളെല്ലാം വറ്റിവരണ്ട ചെന്നൈ നഗരം സമീപകാല ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയെയാണ് നേരിടുന്നത്. 12,000 ലിറ്റര്‍ വെള്ളത്തിന് 1200 രൂപ ആയിരുന്നത് ഇപ്പോള്‍ 7000 രൂപ വരെ എത്തിയിട്ടുണ്ട്.