കയ്യിലുള്ളത് വിവാഹ നിശ്ചയത്തിന്റെ മോതിരമെന്ന് വെളിപ്പെടുത്തി നയൻതാര.

തെന്നിന്ത്യൻ സൂപ്പര്‍ സ്റ്റാര്‍ നയൻതാരയും സംവിധായകൻ വിഘ്‍നേശ് ശിവനും പ്രണയത്തിലാണ് എന്നത് പരസ്യമായ കാര്യമാണ്. ഇരുവരുടെയും വിവാഹം എന്നുണ്ടാകും എന്ന അന്വേഷണത്തിലാണ് ആരാധകര്‍. വിശേഷദിവസങ്ങളില്‍ നയൻതാരയ്‍ക്കൊപ്പമുള്ള ഫോട്ടോ വിഘ്‍നേശ് ശിവൻ ഷെയര്‍ ചെയ്യാറുണ്ട്. ഇപോഴിതാ വിഘ്‍നേശ് ശിവനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്നാണ് ഒരു അഭിമുഖത്തില്‍ നയൻതാര സൂചിപ്പിക്കുന്നത്.

Scroll to load tweet…

ദിവ്യദര്‍ശിനി അഭിമുഖത്തില്‍ നയൻതാരയുടെ കയ്യിലെ മോതിരത്തെ കുറിച്ച് ചോദിക്കുകയായിരുന്നു. ഇത് വന്ത് എൻഗേജ്‍മെന്റ് റിംഗ് എന്നാണ് ചിരിച്ചുകൊണ്ട് നയൻതാര പറയുന്നത്. വിഘ്‍നേശ് ശിവനെ കുറിച്ചും നയൻതാര പറയുന്നു. വിഘ്‍നേശ് ശിവന്റെ എന്ത് കാര്യങ്ങളാണ് ഇഷ്‍ടമെന്ന് ചോദിച്ചപ്പോള്‍ എല്ലാം, ഇഷ്‍ടമാണ് എന്നും അല്ലാത്തതും ഉണ്ട് എന്നായിരുന്നു മറുപടി.

വിവാഹക്കാര്യത്തെ ഇതുവരെ വിഘ്‍നേശ് ശിവനും നയൻതാരയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

വിഘ്‍നേശ് ശിവന്റെ തന്നെ നിര്‍മാണത്തില്‍ നായികയാകുന്ന നെട്രികണ്‍ ആണ് നയൻതാരയുടേതായി ഉടൻ റിലീസ് ചെയ്യാനുള്ള ചിത്രം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.