സെയ്‍ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും മകൻ തൈമൂര്‍ മാതാപിതാക്കളോളം തന്നെ പ്രശ‍സ്‍തനാണ്. തൈമൂറിന്റെ ഫോട്ടോകളും വിശേഷങ്ങളും എന്നും സിനിമ മാധ്യമങ്ങളില്‍ വരാറുമുണ്ട്. തൈമൂറിന്റെ ഫോട്ടോ പകര്‍ത്താൻ പാപ്പരാസികള്‍ കാത്തുനില്‍ക്കാറുണ്ട്. അടുത്തിടെ പാപ്പരാസികളെ മാറ്റാൻ പൊലീസ് എത്തി എന്ന് വാര്‍ത്ത വന്നിരുന്നു. സെയ്‍ഫ് അലി ഖാൻ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയതുമെന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ വാര്‍ത്ത ശരിയല്ലെന്നാണ് സെയ്‍ഫ് അലി ഖാൻ പറയുന്നത്.

ഫോട്ടോഗ്രാഫര്‍മാര്‍ക്ക് എതിരെ പൊലീസില്‍ പരാതിപ്പെടാൻ താൻ ശ്രമിച്ചിട്ടില്ലെന്നാണ് സെയ്‍ഫ് അലി ഖാൻ പറയുന്നത്.  ഞാനും കരീനയും ഒരു പ്രധാനപ്പെട്ട റെസിഡൻഷ്യല്‍ സ്ഥലത്താണ് താമസിക്കുന്നത്. ഞങ്ങളുടെ അയല്‍ക്കാരുടെ വികാരങ്ങളും മറ്റും ഞങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. അവര്‍ക്ക് ഞങ്ങള്‍ ബുദ്ധിമുട്ടാകരുത്. പാപ്പരാസികളുമായും ഞങ്ങള്‍ നല്ല ബന്ധത്തിലാണ്.  പക്ഷേ കുട്ടികള്‍ അവരുടെ വളര്‍ച്ചയില്‍ അനുഭവിക്കേണ്ട സന്തോഷമുണ്ട്. എപ്പോഴും മാധ്യമശ്രദ്ധ ബുദ്ധിമുട്ടുണ്ടാക്കും. അച്ഛനെന്ന നിലയില്‍ എന്റെ മകനെ ക്യാമറയ്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്നതില്‍ നിന്ന് വിലക്കാൻ എനിക്ക് അധികാരമുണ്ട്. സെലിബ്രിറ്റി എന്ന നിലയില്‍ ഞങ്ങളോട് ആകാം, പക്ഷേ ഞങ്ങളുടെ മകൻ എപ്പോഴും മാധ്യമശ്രദ്ധയിലുണ്ടാകണം എന്നത് ശരിയല്ല- സെയ്‍ഫ് അലി ഖാൻ പറയുന്നു.