സുശാന്ത് അവസാനമായി അഭിനയിച്ച ദില്‍ ബേചാരയിലെ ടൈറ്റില്‍ ഗാനം പുറത്തുവിട്ടു.

സുശാന്ത് സിംഗ് രാജ്‍പുത് അവസാനമായി നൃത്തം ചെയ്‌ത്‌ അഭിനയിച്ച ദിൽ ബേചാര യുടെ ടൈറ്റിൽ ഗാനം എത്തി. കഴിഞ്ഞ ദിവസം ഗാനത്തിന്റെ ശകലം പുറത്തു വിട്ട സമയം മുതൽ ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു ഗാനത്തിനായി.

ഏ ആർ റഹ്‌മാൻ ചിട്ടപ്പെടുത്തിയ ഗാനത്തിന് നൃത്ത സംവിധാനം നിർവഹിച്ചത് ബോളിവുഡിലെ നടിയും നർത്തകിയുമായ ഫറാഖാനാണ്. ദിൽ ബേചാരയുടെ ട്രെയിലർ ഹോളിവുഡ് ചിത്രമായ അവഞ്ചേഴ്‌സിനെ പിന്നിലാക്കി അന്തർ ദേശീയ തലത്തിൽ വൈറലായി മുന്നേറുകയാണ് . സഞ്ജനാ സംഘിയാണ് നായിക. നവാഗതനായ മുകേഷ് ചാബ്ര സംവിധാനം ചെയ്ത ആദ്യ ചിത്രമാണിത് ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് നിർമ്മിച്ച " ദിൽ ബേചാര" ജൂലൈ 24 -നു ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ വി ഐ പി,പ്ലാറ്റുഫോമിലൂടെയായാണ് റിലീസ് ചെയ്യുന്നത്. സുശാന്ത് സിംഗിനോടുള്ള ആദരവിന്റെയും സ്‍നേഹത്തിന്റെയും ഭാഗമായി ചിത്രം സൗജന്യമായി കാണാൻ അവസരമുണ്ടാകും. ജോൺ ഗ്രീൻസിന്റെ ' ദി ഫോൾട് ഇൻ അവർ സ്റ്റാർസ് 'എന്ന പ്രസിദ്ധമായ നോവലിന്റെ ചലച്ചിത്ര ആവിഷ്ക്കാരമാണ് ദിൽ ബേചാര.