ഫറാൻ അക്തര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു.


ദില്‍ ചാഹ്‍തെ ഹെ എന്ന സിനിമ സംവിധാനം ചെയ്‍താണ് ഫറാൻ അക്തര്‍ ആദ്യമായി പ്രേക്ഷക പ്രീതി സ്വന്തമാക്കുന്നത്. മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ദില്‍ ചാഹ്‍തെ ഹെ സ്വന്തമാക്കിയിരുന്നു. ഇന്നും പ്രേക്ഷകരുള്ള സിനിമയാണ് ദില്‍ ചാഹ്‍തെ ഹെ. സിനിമ പ്രദര്‍ശനത്തിന് എത്തിയിട്ട് 20 വര്‍ഷം പിന്നിടുമ്പോള്‍ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്‍ ഫറാൻ അക്തര്‍.

Scroll to load tweet…

ഇത്തവണ സ്‍ത്രീകളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയിട്ടുള്ളതാണ് ഫറാൻ അക്തറിന്റെ സിനിമ. പ്രിയങ്ക ചോപ്ര, കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവരാണ് സിനിമയിലെ നായികമാര്‍. ജീ ലെ സാറ എന്നാണ് സിനിമയുടെ പേര്. ഒരു റോഡ് ട്രിപ്പ് ചിത്രമായിരിക്കും ഇതെന്നാണ് സൂചന നല്‍കുന്നത്.

സോയാ അക്തറുമായി ചേര്‍ന്നാണ് ഫറാൻ അക്തര്‍ സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.

തൂഫാൻ ആണ് ഫറാൻ അക്തര്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.