ലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് സിഐഡി മൂസ. 2003ൽ ജോണി ആന്റണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ്. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി 17 വർഷം പിന്നിടുമ്പോള്‍ സിഐഡി മൂസ വീണ്ടും എത്തുകയാണ്

ആനിമേഷൻ ചിത്രമായാകും ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ദിലീപ് പറയുന്നു. ചിത്രത്തിന്റെ പ്രമോ വീഡിയോയും അണിയറപ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. ലോക ആനിമേഷൻ ദിനത്തിലായിരുന്നു ഈ പ്രഖ്യാപനം. സിഐഡി മൂസയുടെ രണ്ടാം ഭാഗമുണ്ടെന്ന് നേരത്തെ തന്നെ പ്രചരിച്ച വാർത്തയാണ്. ഇതിനാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.

ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ്, അനൂപ് എന്നിവർ ചേർന്ന് നിർമ്മിച്ച സിഐഡി മൂസയ്ക്ക് തിരക്കഥ ഒരുക്കിയത് ഉദയ് കൃഷ്ണ സിബി കെ തോമസാണ്. ഭാവന, കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ, സലിം കുമാർ, സുകുമാരി, ബിന്ദു പണിക്കർ, മുരളി, ക്യാപ്റ്റൻ രാജു, ഇന്ദ്രൻസ് തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.