Asianet News MalayalamAsianet News Malayalam

മാസ് ആക്ഷൻ ത്രില്ലറുമായി ദിലീപ്, നിറഞ്ഞാടാൻ തമന്നയും; 'ബാന്ദ്ര' പുതിയ ടീസർ

രാമലീല എന്ന ചിത്രത്തിന് ശേഷം അരുൺ ​ഗോപി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രമാണ്  'ബാന്ദ്ര'.

dileep movie Bandra Teaser 2 Tamannaah Bhatia arun gopi nrn
Author
First Published Oct 17, 2023, 7:17 PM IST

വർഷം ആദ്യം കോമഡി പടവുമായി എത്തിയ ദിലീപിന്റെ രണ്ടാം വരവ് പക്കാ ആക്ഷൻ ത്രില്ലറുമായി. ഇത് ഉറപ്പുവരുത്തുന്നതാണ് 'ബാന്ദ്ര'യുടെ രണ്ടാം ടീസർ. മുംബൈ കേന്ദ്രീകരിച്ചുള്ള മാസ് ആക്ഷൻ ത്രില്ലറാകും ബാന്ദ്ര എന്നാണ് ടീസർ സൂചിപ്പിക്കുന്നത്. ഒപ്പം തമന്നയുടെ ശക്തമായ കഥാപാത്രവും മലയാളികൾക്ക് കാണാൻ സാധിക്കും. 

രാമലീല എന്ന ചിത്രത്തിന് ശേഷം അരുൺ ​ഗോപി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രമാണ്  'ബാന്ദ്ര'. തമന്ന മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. താര എന്ന കഥാപാത്രത്തെ ആണ് തമന്ന അവതരിപ്പിക്കുന്നത്. ആലൻ അലക്സാണ്ടർ ഡൊമനിക് എന്നാണ് ദിലീപ് കഥാപാത്രത്തിന്റെ പേര്. 

അതേസമയം, ടീസറിന് വൻവരവേൽപ്പാണ് പ്രേക്ഷക ഭാ​ഗത്തുനിന്നും ലഭിക്കുന്നത്. ഇക്കയുടെ കണ്ണൂർ സ്‌ക്വാഡ് വേണ്ടി കാത്തിരുന്നു കണ്ടു. "ബോക്സ് ഓഫീസ് അടിച്ചു. അടുത്ത വെയ്റ്റിങ് ബന്ദ്രക്ക് വേണ്ടിയാണ്. ഇതും ബോക്സ് ഓഫീസ് അടിക്കും, പക്ക മാസ് ആക്ഷൻ പവർ പാക്ക്ഡ് പടം", എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

ബാന്ദ്ര നവംബറിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ റിലീസ് തിയകി ഔദ്യോ​ഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ നവംബർ 10ന് ചിത്രം തിയറ്ററിൽ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ദിലീപ്, തമന്ന എന്നിവർക്ക് ഒപ്പം ദിനോ മോറിയ, ലെന, രാജ്‍വീര്‍ അങ്കൂര്‍ സിംഗ്, ധാരാ സിംഗ് ഖുറാന, അമിത് തിവാരി, ശരത്,മംമ്ത തുടങ്ങി നിരവധി താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിർമിക്കുന്നത് വിനായക അജിത്ത് ആണ്. 

'ഖുറേഷി അബ്രഹാമി'നൊപ്പം ശിവണ്ണനും ? 'എമ്പുരാൻ' വെളിപ്പെടുത്തലുമായി കന്നഡ സൂപ്പർ താരം

ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണ് ബാന്ദ്ര. ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം - സാം സി എസ്, എഡിറ്റിംഗ് - വിവേക് ഹര്‍ഷന്‍, കലാസംവിധാനം - സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, വസ്ത്രാലങ്കാരം - പ്രവീണ്‍ വര്‍മ്മ. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മൂന്ന് പേർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്. അൻബറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാർ. അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. പി ആർ ഒ - ശബരി. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Follow Us:
Download App:
  • android
  • ios