ഒരു വർഷത്തിനുശേഷം ദിലീപിന്റേതായി റിലീസ് ചെയ്ത ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി.
തിയറ്ററുകളിൽ ചിരിപ്പൂരം നിറച്ചിരിക്കുകയാണ് ദിലീപ് ചിത്രം പ്രിൻസ് ആൻഡ് ഫാമിലി. ദിലീപിന്റെ 150-ാംമത് ചിത്രമെന്ന ലേബലിൽ എത്തിയ ചിത്രം നടന്റെ തിരിച്ചുവരവാണിതെന്നും പറയപ്പെടുന്നുണ്ട്. ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്. ഈ അവസരത്തിൽ പ്രിൻസ് ആൻഡ് ഫാമിലിയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായ ജാൻസമ്മയുടെ തഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ബിന്ദു പണിക്കരാണ് ജാൻസി എന്ന ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്രിൻസിന്റെ അമ്മയാണ് ഈ കഥാപാത്രം. തിയറ്ററിൽ കുടുകുടേ ചിരിപ്പിച്ച രംഗങ്ങളാണ് വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ലാലേട്ടത്തി തഗ് ലൈഫ്- ജാൻസമ്മ 2.0 എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന പേര്.
ഒരു വർഷത്തിനുശേഷം ദിലീപിന്റേതായി റിലീസ് ചെയ്ത ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. ആ ചിത്രം തന്നെ മികച്ച വിജയമായതിന്റെ സന്തോഷത്തിലാണ് അണിയറക്കാർ. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടെയാണിത്. പചാരപൂർവ്വം ഗുണ്ടാ ജയൻ, നെയ്മർ,ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്.

തിരക്കഥാകൃത്തായ ഷാരീസിനൊപ്പമുള്ള മൂന്നാമത്തെ ചിത്രവും. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രമാണ് ദിലീപിനൊപ്പമുള്ള "പ്രിൻസ് ആൻഡ് ഫാമിലി". ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി,അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി,ജോസ് കുട്ടി ജേക്കബ്, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവരാണ് പ്രിൻസ് ആൻഡ് ഫാമിലിയിലെ അഭിനേതാക്കൾ.


