കൊച്ചി: ദിലീപിന്‍റെ ഏറ്റവും പുതിയതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് കേശു ഈ വീടിന്‍റെ നാഥന്‍. നാദിര്‍ ഷാ സംവിധാനം ചെയ്യുന്ന ആദ്യ ദിലീപ് ചിത്രം കൂടിയാണ് ഇത്. ചിത്രത്തിലെ നായക കഥാപാത്രമായ കേശുവിന്‍റെയും ഭാര്യ രത്മയുടെയും മുപ്പത്തിമൂന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ ആശംസ അറിയിച്ചുകൊണ്ടുള്ള കാര്‍ഡ് നടന്‍ ദിലീപ് വാലന്‍റൈന്‍സ് ഡേ ദിനമായ ഇന്ന് പുറത്തുവിട്ടു.

ദിലീപ് അവതരിപ്പിക്കുന്ന കേശുവിന്‍റെ ഭാര്യയായി എത്തുന്നത് ഉര്‍വശിയാണ്. തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ നസ്‍ലിന്‍, ജൂണ്‍ ഫെയിം വൈഷ്ണവി എന്നിവരാണ് ഇരുവരുടെയും മക്കളായി അഭിനയിക്കുന്നത്. 

തിരക്കഥ ഒരുക്കിയിരിക്കുന്നത് സജീവ് പാഴൂരാണ്. സിദ്ധിഖ്, സലീം കുമാര്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, നന്ദു പൊതുവാള്‍, അനുശ്രീ, സ്വാസിക. മഞ്ജു പത്രോസ് തുടങ്ങി നിരവധി പേര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോസ്റ്ററിലൂടെ വാലന്‍റൈന്‍സ് ദിനാശംസകളും അണിയറപ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നു.