തുളസി മാലയണിഞ്ഞ് നിൽക്കുന്ന ദിലീപിന്റെയും അനു സിതാരയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അനുസിതാര തന്റെ ഇൻസ്റ്റ​ഗ്രാം പേജിലാണ് ചിത്രങ്ങൾ പങ്ക് വച്ചിരിക്കുന്നത്.  

ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ ശുഭരാത്രിയിൽ നായികയാകുന്നത് അനുസിതാര. വ്യാസൻ കെ പി കഥയും തിരക്കഥയും എഴുതുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചതായി അണിയറ പ്രവർത്തകർ അറിയിച്ചു. തുളസി മാലയണിഞ്ഞ് നിൽക്കുന്ന ദിലീപിന്റെയും അനു സിതാരയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അനുസിതാര തന്റെ ഇൻസ്റ്റ​ഗ്രാം പേജിലാണ് ചിത്രങ്ങൾ പങ്ക് വച്ചിരിക്കുന്നത്. 

View post on Instagram

കോടതി സമക്ഷം ബാലൻ വക്കീലിന് ശേഷം ദിലീപ് നായകനായി എത്തുന്ന ചിത്രമാണ് ശുഭരാത്രി. ചിത്രത്തിൽ നടൻ സിദ്ദിഖും പ്രധാന വേഷത്തെ അവതരിപ്പിക്കുന്നതായി റിപ്പോർട്ടുണ്ട്. അജു വർ​ഗീസ്, വിജയ് ബാബു, മണികണ്ഠൻ, നാദിർഷ, സുരാജ് വെഞ്ഞാറമൂട്, എന്നിവരും ഈ ചിത്രത്തിൽ താരങ്ങളായി എത്തുന്നുണ്ട്. ബി കെ ഹരിനാരായണന്റെ വരികൾക്ക് സം​ഗീതം നൽകുന്നത് ബിജിപാലാണ്. അബ്ബാം മൂവീസ് ചിത്രം പ്രദർശനത്തിനെത്തിക്കും. 

View post on Instagram