ദിലീഷ് പോത്തൻ നായകനായ ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിന്.

ദിലീഷ് പോത്തൻ പ്രധാന കഥാപാത്രമായ ചിത്രമാണ് ഒ. ബേബി. സംവിധാനം നിര്‍വഹിച്ചത് രഞ്‍ജൻ പ്രമോദായിരുന്നു. തിയറ്ററില്‍ പരാജയപ്പെടുകയായിരുന്നു ഒ. ബേബി. ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് ചിത്രത്തിലെ പ്രധാന നടൻ ദിലീഷ് പോത്തൻ.

ഒ. ബേബി ആമസോണ്‍ പ്രൈം വീഡിയോയിലാണ് പ്രദര്‍ശിപ്പിക്കുന്നത്. സംവിധായകൻ രഞ്ജൻ പ്രമോദിന്റെ ഒരു ചിത്രത്തില്‍ ദിലീഷ് പോത്തൻ നായകനാകുന്നുവെന്നതായിരുന്നു ആകര്‍ഷണം. ഛായാഗ്രാഹണം നിര്‍വഹിച്ചത് അരുൺ ചാലാണ്. വരുൺ കൃഷ്‍ണയും പ്രണവ് ദാസും സംഗീതം നല്‍കിയ ഒ. ബേബി വ്യത്യസ്‍തമായ ചിത്രം എന്ന നിലയില്‍ പേരു കേട്ടിരുന്നു.

നായകനാകുന്നതിനൊപ്പം ദിലീഷ് പോത്തൻ നിർമ്മാതാവുമാകുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ടായിരുന്നു ഒ. ബേബിക്ക്. ദിലീഷ് പോത്തൻ, അഭിഷേക് ശശിധരൻ, പ്രമോദ് തേർവാർപ്പള്ളി എന്നിവർ ചേർന്ന് ടർടിൽ വൈൻ പ്രൊഡക്ഷൻസ്, കളർ പെൻസിൽ ഫിലിംസ്, പകൽ ഫിലിംസ് എന്നീ ബാനറുകളിലാണ് നിർമാണം. എക്‌സിക്യുട്ടിവ് പ്രൊഡ്യൂസർ രാഹുൽ മേനോൻ. ദിലീഷ് പോത്തനൊപ്പം രഘുനാഥ്‌ പലേരി, ഹാനിയ നസീഫ, സജി സോമൻ, ഷിനു ശ്യാമളൻ, അതുല്യ ഗോപാലകൃഷ്‍ണൻ, വിഷ്‍ണു അഗസ്ത്യ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഒ. ബേബിയുടെ വേറിട്ട പശ്ചാത്തല സംഗീതം ഒരുക്കിയത് ലിജിൻ ബാംബിനോയാണ്. സൗണ്ട് ഡിസൈൻ ഷമീർ അഹമ്മദാണ്. വസ്ത്രാലങ്കാരം ഫെമിന ജബ്ബാർ. കലാസംവിധാനം ലിജിനേഷ്, മേക്കപ്പ് നരസിംഹ സ്വാമി,അഡിഷണൽ ക്യാമറ എ കെ മനോജ്‌. സംഘട്ടനം ഉണ്ണി പെരുമാൾ. പോസ്റ്റർ ഡിസൈൻ ഓൾഡ് മോങ്ക്, ഡിജിറ്റൽ മാർക്കറ്റിംഗ് റോജിൻ കെ റോയ് എന്നിവരുമാണ് രഞ്‍ജൻ പ്രമോദ് ദിലീഷ് പോത്തനെ നായകനാക്കിയ ഒ. ബേബിയുടെ പ്രവര്‍ത്തകര്‍.

Read More: കത്തിക്കയറിയോ മമ്മൂട്ടിയുടെ ടര്‍ബോ ജോസ്?, ആദ്യ പ്രതികരണങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക