താൻ കോളേജിൽ പഠിക്കുമ്പോൾ മുതൽ പല തലമുറകളിലെ ആളുകളുടെ പരിപാടികളിൽ വരെ ചാക്കോച്ചൻ മുഖ്യാതിഥിയായി എത്താറുണ്ടെന്നും, കാലങ്ങൾ കഴിഞ്ഞിട്ടും അതേ താരപരിവേഷത്തോടെ അദ്ദേഹം തുടരുന്നുവെന്നും ദിലീഷ് പോത്തൻ പറഞ്ഞു. Dileesh Pothan about Kunchacko Boban.

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഒരു ദുരൂഹ സാഹചര്യത്തിൽ. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം തുടങ്ങീ താരങ്ങളും പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെ കുഞ്ചാക്കോ ബോബനെ കുറിച്ച് ദിലീഷ് പോത്തൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. താൻ കോളേജിൽ പഠിച്ചിരുന്ന കാലത്ത് കുഞ്ചാക്കോ ബോബൻ അവിടെ പരിപാടിക്ക് ചീഫ് ഗാസ്റ്റായി എത്തിയിട്ടുണ്ടെന്നായിരുന്നു ദിലീഷ് പോത്തൻ പറയുന്നത്. തനിക്ക് മാത്രമല്ല തന്റെ തലമുറയിലെ പലർക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടാവുമെന്നും ദിലീഷ് പോത്തൻ പറയുന്നു.

"ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് കലോത്സവത്തിന് ചീഫ് ഗസ്റ്റായി വന്നിട്ടുള്ള ആളായിരുന്നു കുഞ്ചാക്കോ ബോബന്‍. അന്ന് ഞാന്‍ കോളേജ് യൂണിയനിലൊക്കെയുണ്ടായിരുന്നു. അന്ന് ടീനേജുകാരുടെ ഇഷ്ടതാരമായിരുന്നു ചാക്കോച്ചന്‍. ഇന്നും അതേ ചാര്‍മിങ്ങാണ്. എനിക്ക് മാത്രമല്ല, എന്റെ തലമുറയിലെ പലര്‍ക്കും ഈ അനുഭവമുണ്ടായിട്ടുണ്ടാകും. നിങ്ങളൊക്കെ വീട്ടില്‍ ചെന്ന് അച്ഛനമ്മമാരോടും വല്യപ്പനോടും വല്യമ്മയോടുമൊക്കെ ചോദിച്ചാല്‍ അവരും പറയും അവരുടെ കോളേജ് കാലത്ത് ചാക്കോച്ചന്‍ ചീഫ് ഗസ്റ്റായി വന്നിട്ടുണ്ടായിരുന്നെന്ന്. കാലങ്ങളെത്ര മാറിയാലും ഇദ്ദേഹം അതേ രീതിയില്‍ ഇവിടെ തന്നെ തുടരുമെന്ന് പറയാന്‍ ഇതൊക്കയല്ലേ ഉദാഹരണം." ദിലീഷ് പോത്തൻ പറയുന്നു.

ജാഫർ ഇടുക്കി, സുധീഷ് , ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ് എന്നീ താരങ്ങളും ട്രെയിലറിൽ കടന്നുവരുന്നു. ഇവർക്കുപുറമേ റേഡിയോയും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാകുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മാജിക് ഫ്രെയിംസും ഉദയപിക്ചേഴ്സും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രണ്ട് കാലഘട്ടത്തിലെ വമ്പൻമാരായ പ്രൊഡക്ഷൻ കമ്പനികളുടെ ഒരുമിക്കൽ കൂടിയാണിത്. രാജേഷ് മാധവൻ, ഷാഹി കബീർ, പി. പി കുഞ്ഞികൃഷ്ണൻ, ദിവ്യ രതീഷ് പൊതുവാൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.

ചിത്രത്തിന്റെ കൊ- പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സന്തോഷ് കൃഷ്ണൻ. നവീൻ പി തോമസ്. ലൈൻ പ്രൊഡ്യൂസർ അഖിൽ യശോധരൻ. ക്യാമറ അർജുൻ സേതു. എഡിറ്റർ മനോജ് കണ്ണോത്ത്. സംഗീതം ഡോൺ വിൻസന്റ്. ആർട്ട് ഇന്ദുലാൽ കാവീട്. സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ. സൗണ്ട് മിക്സിങ് വിപിൻ നായർ.മേക്കപ്പ് റോണെക്സ് സേവ്യർ. കോസ്റ്റ്യൂം മെൽവി ജെ. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു.

പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ അജിത്ത് വേലായുധൻ. സ്റ്റണ്ട്സ് വിക്കി നന്ദഗോപാൽ. ഡിഐ സപ്ത വിഷൻ. കളറിസ്റ്റ് ജോയ്നർ തോമസ് . കാസ്റ്റിംഗ് ഡയറക്ടർസ് തോമസ് ജോർജ്, നൗഫൽ വി എം,വൈശാഖ് മനോഹരൻ. കൊറിയോഗ്രഫി ഡാൻസിങ് നിഞജ. .പി ആർ ഓ - മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് പ്രേംലാൽ പട്ടാഴി.മാർക്കറ്റിംഗ് സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, മാർട്ടിൻ ജോർജ് ആറ്റവേലിൽ. അഡ്വർടൈസിംഗ് ബ്രിങ് ഫോർത്ത്. ഡിസൈൻസ് .യെല്ലോ ടൂത്ത്സ്. വിതരണം മാജിക് ഫ്രെയിംസ് റിലീസ്.