സമീപകാലത്ത് ഏറ്റവും ചര്‍ച്ചയായ കൊലപാതകക്കേസ് ആയിരുന്നു കൂടത്തായ് കൊലപാതകം. ഒരു സിനിമയിലേതെന്ന പോലുള്ള കൊലപാതകങ്ങള്‍ ഉണ്ടായ കൂടാത്തായ് സംഭവം വെള്ളിത്തിരയിലേക്ക് എത്തുന്നുവെന്നും നേരത്തെ വാര്‍ത്ത വന്നിരുന്നു. ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ചും വിവാദങ്ങള്‍ ഉണ്ടായി. മോഹൻലാല്‍ അന്വേഷണ ഉദ്യോഗസ്ഥനായി ഒരു സിനിമ വരുന്നുവെന്നും ഡിനി ഡാനിയല്‍ നായികയായി വേറൊരു സിനിമ വരുന്നുവെന്നും വാര്‍ത്തകള്‍ വന്നു. ആദ്യം സിനിമ പ്രഖ്യാപിച്ചത് ഡിനി ഡാനിയല്‍ ആയിരുന്നു. എന്നാല്‍ മോഹൻലാലിന്റെ സിനിമയ്‍ക്ക് കൂടത്തായ് എന്ന് തന്നെ പേരിട്ടതിനാല്‍ ഡിനിയുടെ സിനിമയ്‍ക്ക് ജോളി എന്ന് പേര്  മാറ്റിയതായാണ് റിപ്പോര്‍ട്ട്.

ഡിനി ഡാനിയല്‍ നായികയാകുന്ന ചിത്രത്തില്‍ മറ്റ് അഭിനേതാക്കളെ പ്രഖ്യാപിച്ചിട്ടില്ല. ജോളി എന്നായിരിക്കും സിനിമയുടെ പേര്. കൂടത്തായ് കേസിലെ പ്രതിയായ ജോളിയുടെ പേരല്ലെന്നും ഇംഗ്ളിഷിൽ സന്തോഷം എന്ന വാക്കാണ് ഉദ്ദേശിച്ചതെന്നും നായികയും നിർമാതാക്കളിൽ ഒരാളുമായ ഡിനി പറയുന്നു.  ചിത്രത്തിന്റെ പോസ്റ്ററും നേരത്തെ തന്നെ ഡിനി പുറത്തുവിട്ടിരുന്നു.