സംവിധായകൻ എ എല്‍ വിജയ് വീണ്ടും വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്. ചെന്നൈ സ്വദേശിയായ ഐശ്വര്യയാണ് വധുവെന്നും വിവാഹം ജൂലൈ 11നായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഡോക്ടറാണ് ഐശ്വര്യ. കുടുംബാംഗങ്ങളുടെ ആലോചനയിലാണ് എ എല്‍ വിജയ് വീണ്ടും വിവാഹിതനാകാൻ ഒരുങ്ങുന്നത്. നടി അമലാ പോളിനെയാണ് എ എല്‍ വിജയ് ആദ്യം വിവാഹം കഴിച്ചത്. സിനിമയുടെ ചിത്രീകരണത്തിനിടെ പ്രണയത്തിലായ ഇരുവരും 2014ലായിരുന്നു വിവാഹിതരായത്. 2017ല്‍ വിവാഹമോചനം നേടുകയായിരുന്നു.