ഗ്രേഡിങ് അടക്കം പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കാനുളള ചില ദൃശ്യങ്ങളാണ് ചോർന്നതെന്നും ബ്ലസ്സി.
'ആടുജീവിതം' എന്ന ചിത്രത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ പ്രതികരണവുമായി ബ്ലസ്സി. ഓണ്‍ലൈനില്‍ ചോര്‍ന്നത് ട്രെയിലര്‍ അല്ലെന്ന് സംവിധായകൻ ബ്ലസ്സി വ്യക്തമാക്കി. ചിത്രത്തിലെ ചില ദൃശ്യങ്ങൾ വേൾഡ് റിലീസിന് മുന്നോടിയായി ഇന്റലർനാഷണൽ ഏജൻറ്സിന് അയച്ചു നൽകിയിരുന്നു. ഗ്രേഡിങ് അടക്കം പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കാനുളള ചില ദൃശ്യങ്ങളാണ് ചോർന്നതെന്നും ഇതില്‍ അതിയായ ദു:ഖമുണ്ടെന്നും ബ്ലസ്സി വ്യക്തമാക്കുന്നു.
ബെന്യാമിന്‍റെ പ്രശസ്‍ത നോവലിനെ അടിസ്ഥാനമാക്കിയാണ് 'ആടുജീവിതം' ബ്ലസ്സി ഒരുക്കുന്നത്. 2023ല്‍ ബ്ലസ്സിയുടെ ചിത്രം റിലീസ് ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നതാണ്. പൃഥ്വിരാജ് നായകനായ ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം ചോര്‍ന്നത് ആശയക്കുഴപ്പത്തിലാക്കി. തുടര്‍ന്ന് പൃഥ്വിരാജ് തന്നെ ഓഫീഷ്യല്‍ ട്രെയിലര്‍ തന്‍റെ പ്രൊഡക്ഷന്‍ കമ്പനി അക്കൗണ്ടിലൂടെ പുറത്തുവിടുകയും ചെയ്‍തിരുന്നു.
അത് മനപൂര്‍വം അല്ലായിരുന്നു എന്ന കുറിപ്പോടെയാണ് ട്രെയിലര്‍ പൃഥ്വിരാജ് പുറത്തുവിട്ടത്. ട്രെയിലര്‍ ഓണ്‍ലൈനില്‍ ചോര്‍ന്നത് അല്ല. ഫെസ്റ്റിവൽ സർക്യൂട്ടുകൾക്ക് മാത്രമായി കട്ട് ചെയ്‍ത 'ആടുജീവിതം' ട്രെയിലർ ഓൺലൈനില്‍ എത്തിയതായിരുന്നു. ജോലി തീര്‍ന്നിട്ടില്ല പുരോഗമിക്കുകയാണെന്നും പൃഥ്വിരാജ് തന്റെ കുറിപ്പില്‍ വ്യക്തമാക്കി.
രണ്ടായിരത്തിപതിനെട്ട് ഫെബ്രുവരിയിലാണ് പത്തനംതിട്ടയിലായിരുന്നു 'ആടുജീവിതം' ചിത്രീകരണത്തിന്‍റെ തുടക്കം. അതേവര്‍ഷം ജോര്‍ദ്ദാനിലും ചിത്രീകരണം നടന്നു. പിന്നീട് 2020ലും ജോര്‍ദാനില്‍ ചിത്രീകരിച്ചു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ അന്തര്‍ദേശീയ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ രണ്ട് മാസത്തിലേറെ സിനിമാസംഘം അവിടെ കുടുങ്ങി. 2022 മാര്‍ച്ച് 16ന് സഹാറ, അള്‍ജീരിയ എന്നിവിടങ്ങളില്‍ അടുത്ത ഘട്ടം ചിത്രീകരണം ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദ്ദാനില്‍ പ്രഖ്യാപിക്കപ്പെട്ട കര്‍ഫ്യൂ ഒരിക്കല്‍ക്കൂടി ചിത്രീകരണത്തെ തടസ്സപ്പെടുത്തിയെങ്കിലും ഏപ്രില്‍ 14ന് പുനരാരംഭിച്ചു. ജൂണ്‍ 14ന് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. റസൂല്‍ പൂക്കുട്ടിയാണ് സിനിമയുടെ സൗണ്ട് ഡിസൈനര്‍. കെ എസ് സുനിലാണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. എ ആര്‍ റഹ്‍മാന്‍ ആണ് സംഗീതം.
