അവാര്‍ഡ് നിറവില്‍ കാര്‍ത്തികേയ, മൂന്നാം ഭാഗം ഉറപ്പിച്ച് ചന്ദു
കാര്‍ത്തികേയ മൂന്നിന്റെ അപ്‍ഡേറ്റും പുറത്തുവിട്ടു.
ഇന്നലെ പ്രഖ്യാപിച്ച ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ കാര്‍ത്തികേയ 2വും നേട്ടം കൊയ്‍തിരുന്നു. കാര്‍ത്തികേയ 2 മികച്ച തെലുങ്ക് ചിത്രമായിട്ടാണ് തെരഞ്ഞെടുക്കപ്പെട്ടത്. കാര്‍ത്തികേയ മൂന്നും ഉണ്ടാകുമെന്ന അപ്‍ഡേറ്റാണ് വാര്‍ത്തകളില്‍ നിലവില്‍ നിറയുന്നത്. തിരക്കഥയുടെ ജോലിയിലാണ് എന്നാണ് കാര്‍ത്തികേയയുടെ സംവിധായകൻ ചന്ദു മൊന്ദേടി വ്യക്തമാക്കുകയും ചെയ്‍തത്.
നിഖില്‍ സിദ്ധാര്‍ഥയുടെ കാര്‍ത്തികേയയുടെ മൂന്നാം ഭാഗം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നിഖില്‍ സിദ്ധാര്‍ഥയുടെ പാൻ ഇന്ത്യൻ ചിത്രമായി എത്തിയപ്പോള്‍ സ്വാതി റെഡ്ഡി കാര്‍ത്തികേയ സിനിമയില്‍ നായികയായി. കാര്‍ത്തികേയ രണ്ടില്‍ മലയാളികളുടെ പ്രിയ താരം അനുപമ പരമേശ്വരനായിരുന്നു നായികയായി എത്തിയത്. അവാര്‍ഡ് ലഭിച്ചതിനാല്‍ കാര്‍ത്തികേയയുടെ മൂന്നാം ഭാഗത്തില്‍ വലിയ പ്രതീക്ഷകള്‍ ഉണ്ടാകും എന്നും സംവിധായകൻ ചന്ദു മൊന്ദേടി അഭിപ്രായപ്പട്ടു.
നിഖില്‍ സിദ്ധാര്‍ഥ നായകനാകുന്ന പുതിയ ചിത്രം 'സ്വയംഭൂ' ചിത്രീകരണം പുരോഗമിക്കുകയാണ് എന്നതും ആരാധകരെ ആവേശത്തിലാക്കുന്ന ഒരു റിപ്പോര്‍ട്ടാണ്. സംവിധാനം ഭരത് കൃഷ്‍ണമാചാരിയാണ്. 'സ്വയംഭൂ' പ്രമേയം പുറത്തുവിട്ടിട്ടില്ല. 'സ്വയംഭൂ' ഒരു പാൻ ഇന്ത്യൻ ചിത്രം ആയി എത്തുമ്പോള്‍ സംയുക്തയാണ് നായിക.
നിഖില്‍ സിദ്ധാര്‍ഥ നായകനായി ഒടുവിലെത്തിയ ചിത്രം 'സ്‍പൈ' ആയിരുന്നു. സംവിധാനം നിര്‍വഹിച്ചത് ഗാരി ബിഎച്ചാണ്. നിഖില്‍ സിദ്ധാര്‍ഥയ്‍ക്കു പുറമേ 'സ്‍പൈ' സിനിമയില്‍ ഐശ്വര്യ മേനോൻ, അഭിനവ്, സന്യ താക്കൂര്‍, ആര്യൻ രാജേഷ്, മകരന്ദ് ദേശ്‍പാണ്ഡേ, രവി വര്‍മ, സച്ചിൻ ഖേഡെകര്‍, സുരേഷ് ദയാനന്ദ് റെഡ്ഡി, നിതിൻ മേഹ്‍ത, ജിഷു സെൻഗുപ്‍ത, പ്രിഷ സിംഗ് എന്നിവര്‍ക്കൊപ്പം റാണ ദഗുബാട്ടി അതിഥിയായി എത്തി. നിഖില്‍ സിദ്ധാര്‍ഥ റോ ഏജന്റ് കഥാപാത്രമായിട്ടായിരുന്നു 'സ്‍പൈ'യില്‍ വേഷമിട്ടത്. കെ രാജശേഖര റെഡ്ഡി ആയിരുന്നു ചിത്രത്തിന്റെ നിര്‍മാണം. വംശിയായിരുന്നു നിഖിലിന്റെ സ്‍പൈയുടെ ഛായാഗ്രാഹണം. സംഗീതം വിശാല്‍ ചന്ദ്രശഖറായിരുന്നു.
Read More: ആരെയൊക്കെ 'നുണക്കുഴി' വീഴ്‍ത്തും, കോടികളുടെ കളക്ഷൻ, ആകെ നേടിയ തുക ഞെട്ടിക്കുന്നത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക