ലയാളികളുടെ പ്രിയതാരമാണ് നിത്യ മേനോൻ. ചുരുങ്ങിയ കാലംകൊണ്ട് തന്നെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കാൻ നിത്യക്ക് സാധിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, തുടങ്ങിയ ഭാഷകളിലും താരം തന്റെ അഭിനയപാടവം തെളിയിച്ചു. തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതി മലയാളത്തിൽ നായകനായി എത്തുന്ന '19 1 a' യിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. നവാഗതയായ ഇന്ദു വി.എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ദുവിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

ലൊക്കേഷനിൽ നിന്ന് നിത്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ടാണ് ഇന്ദുവിന്റെ പോസ്റ്റ്. ‘ഈ പെൺകുട്ടി സൂപ്പർ പൊളിയാണ്‘ എന്നാണ് ഇന്ദു കുറിച്ചത്. സിനിമയുടെ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസം നിത്യയും ഇൻസ്റ്റയിൽ പങ്കുവെച്ചിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Indhu (@indhusss)

'19 1 a'യുടെ ചിത്രീകരണം തൊടുപുഴയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ജയറാം നായകനായ മാർക്കോണി മത്തായിയ്ക്കു ശേഷം വിജയ് സേതുപതി മലയാളത്തിൽ അഭിനയിക്കുന്ന സിനിമ കൂടിയാണിത്. നിത്യ മേനൻ, ഇന്ദ്രജിത്ത് സുകുമാരൻ , ഇന്ദ്രൻസ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കൾ. 

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തൊടുപുഴയിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. സോഷ്യൽ-പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തിൽ പെടുന്ന സിനിമയാണ്. നായകന്‍, നായിക എന്നുള്ള സാമ്പ്രദായിക സിനിമാ സങ്കൽപ്പങ്ങള്‍ വിട്ടു പിടിക്കുന്ന സിനിമ കുറച്ചു കഥാപാത്രങ്ങളിലൂടെ കഥ പറഞ്ഞുപോകുന്നതാണ് എന്ന് ഇന്ദു തന്നെ സിനിമയെ കുറിച്ച് മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.