വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത് എന്നായിരുന്നു ഉണ്ണി മുകുന്ദന്‍ കുറിച്ചത്.

പ്രതിസന്ധികളെ തരണം ചെയ്ത് സബ് ഇൻസ്പെക്ട്ടറായി ജോലി നേടിയ ആനി ശിവയെ അഭിനന്ദിച്ചു കൊണ്ടുള്ള ഉണ്ണി മുകുന്ദന്റെ പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. നിരവധി പേരാണ് നടനെ അനുകൂലിച്ചും പ്രതികൂലിച്ചും രം​ഗത്തെത്തിയത്. ഇപ്പോഴിതാ ഉണ്ണിക്കെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ജിയോ ബേബി. 

Add Asianetnews as a Preferred SourcegooglePreferred

'പ്രിയപ്പെട്ട ഉണ്ണി, മോശം പോസ്റ്റാണ്', എന്നാണ് ജിയോ ബേബി കുറിച്ചത്. സംവിധാകന്റെ കമന്റിനും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. 

Read Also: ‘വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത്’; ഉണ്ണി മുകുന്ദന്‍

വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത് എന്നായിരുന്നു ഉണ്ണി മുകുന്ദന്‍ കുറിച്ചത്. 'വലിയപൊട്ട്' എന്ന പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങൾക്ക് വഴിവയ്ക്കുക ആയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona