'പണി'യുടെ രചനയും നിർവഹിച്ചത് ജോജു ജോർജ് തന്നെയാണ്. 

ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത പണി എന്ന ചിത്രം ഇന്നാണ് തിയറ്ററുകളിൽ എത്തിയത്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ റിലീസ് ചെയ്ത ചിത്രം, പ്രതീക്ഷകൾ കാത്തു എന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ജോജുവിന്റെ സംവിധാനത്തെ പ്രശംസിക്കുന്നതിനൊപ്പം ബി​ഗ് ബോസ് താരങ്ങളായ ജുനൈസ്, സാ​ഗർ സൂര്യ എന്നിവരുടെ പ്രകടനങ്ങളെയും പ്രേക്ഷകർ പ്രകീർത്തിക്കുന്നുണ്ട്. 

ഈ അവസരത്തിൽ പണി എന്ന സിനിമ ഏറ്റെടുത്ത ഏവർക്കും നന്ദി പറയുകയാണ് ജോജു ജോർജ്. എങ്ങും മികച്ച പ്രതികരണമാണെന്ന് അറിയിച്ചു കൊണ്ടുള്ള പോസ്റ്ററിനൊപ്പം ആണ് ജോജു നന്ദി അറിയിച്ചത്. പിന്നാലെ അഭിനന്ദനങ്ങളുമായി മലയാളികളും രം​ഗത്ത് എത്തി. പണിയുടെ രചനയും നിർവഹിച്ചത് ജോജു ജോർജ് തന്നെയാണ്. 

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പണി പ്രദര്‍ശനത്തിനെത്ത് എത്തിയിട്ടുണ്ട്. ജോജു, സാ​ഗർ, ജുനൈസ് എന്നിവർക്ക് ഒപ്പം ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

 ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തുന്ന ചിത്രം ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും, എ ഡി സ്റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. 

'ഉള്ളൊഴുക്ക്' ഒസ്കർ ലൈബ്രറിയിൽ

ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍ നിര ടെക്നീഷ്യന്‍മാരാണ് ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു ISC, ജിന്‍റോ ജോർജ്. എഡിറ്റർ: മനു ആന്‍റണി, പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ, സ്റ്റണ്ട്: ദിനേശ് സുബ്ബരായൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോഷൻ എൻ.ജി, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം