Asianet News MalayalamAsianet News Malayalam

മലയാള സിനിമയിലെ മറ്റൊരു ഗ്യാംങ്ങിന്‍റെ പടമാണ് 2018 എങ്കില്‍ ഒസ്കാര്‍ കിട്ടുമായിരുന്നു: ജൂഡ് അന്തണി ജോസഫ്

അടുത്തിടെ ഓസ്‍കര്‍ പുരസ്‍കാരത്തിനുള്ള ഇന്ത്യയുടെ ഒഫിഷ്യല്‍ എൻട്രിയായ മലയാള ചിത്രം '2018'ന് പുറത്തായിരുന്നു.

director jude anthany joseph about 2018 elimination from oscar awards vvk
Author
First Published Dec 31, 2023, 3:18 PM IST

കൊച്ചി: മലയാള സിനിമ രംഗത്തെ ഒരു പ്രത്യേക ഗ്യാംങ്ങിന്‍റെ ചിത്രമായിരുന്നു 2018 എങ്കില്‍  അത് ഒസ്കാര്‍ വാങ്ങുമെന്ന് സംവിധായകന്‍ ജൂഡ് അന്തണി ജോസഫ്. ഒന്നുമല്ലാത്ത സിനിമകള്‍ പോലും വലുതായി കാണിക്കാന്‍ സാധിക്കുന്നതാണ് ഈ ഗ്യാംങ്ങെന്ന് ജൂഡ് പറയുന്നു. ഒരു വാര്‍ത്ത ചാനലിന്‍റെ സംവാദ പരിപാടിയിലാണ് ജൂഡ് ഈക്കാര്യം പറഞ്ഞത്. 

2018 ന്‍റെ വ്യാജ പ്രിന്‍റ് ഇറങ്ങിയത് വിദേശത്ത് അയച്ച  പതിപ്പില്‍ നിന്നാണ് എന്നും ജ്യൂഡ് പറഞ്ഞു. വിദേശത്തേക്ക് അയച്ച പതിപ്പില്‍ മൂന്ന് ഷട്ടറും തുറക്കുന്നതായി കാണിച്ചിട്ടുണ്ട്. അതില്‍ നിന്നാണ് മനസിലായത്. എന്നാല്‍ അതിന് പിന്നില്‍ ആരാണെന്നത് കണ്ടെത്താന്‍‌ ശ്രമിക്കാത്തത് വിഷമം ഉണ്ടാക്കിയെന്ന് ജൂഡ് പറയുന്നു. 

നമ്മുടെ ഒരു സ്വന്തം വസ്തു ഒരാള്‍‌ മോഷ്ടിക്കുന്നത് തടയാന്‍ ശ്രമിക്കേണ്ടതുണ്ടെന്നും ജൂഡ് പറഞ്ഞു. 2018 ന്‍റെ നിര്‍മ്മാണ രീതിയും ബജറ്റും അറിഞ്ഞപ്പോള്‍ ബോളിവുഡില്‍ നിന്ന് പോലും അവസരം വന്നു.എതാണ് അടുത്ത പ്രൊജക്ട് എന്ന് പിന്നീട് തീരുമാനിക്കും എന്നാണ് ജൂഡ് സംവാദത്തില്‍‌ പറഞ്ഞത്. 

അടുത്തിടെ ഓസ്‍കര്‍ പുരസ്‍കാരത്തിനുള്ള ഇന്ത്യയുടെ ഒഫിഷ്യല്‍ എൻട്രിയായ മലയാള ചിത്രം '2018'ന് പുറത്തായിരുന്നു. ചിത്രത്തിന് അന്തിമ ചുരുക്കപ്പട്ടികയില്‍ ഇടം നേടാനായില്ല. ഏറെ പ്രതീക്ഷയോടെയാണ് ചിത്രം ഓസ്കറിനായി കാത്തിരുന്നത്. ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രാമാണ് 2018. ടൊവിനൊ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ,  തുടങ്ങിയര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 2018. ആദ്യമായി മലയാളത്തില്‍ നിന്ന് 200 കോടി ക്ലബില്‍ എത്തുന്നതും 2018 ആണ്.

കേരളം 2018ല്‍ അനുഭവിച്ച പ്രളയത്തിന്റെ കഥയായിരുന്നു പ്രമേയം. സാങ്കേതികത്തികവോടെ കേരളത്തിന്റെ നേര്‍ അനുഭവങ്ങള്‍ സിനിമയിലേക്ക് പകര്‍ത്തിയപ്പോള്‍ 2018 വൻ വിജയമായി മാറി. കലാപരമായും മികച്ചുനിന്നു 2018. ബോക്സ് ഓഫീസില്‍ 2018 പല കളക്ഷൻ റെക്കോര്‍ഡുകളും ഭേദിച്ച് മലയാളത്തിന്റെ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്‍തു.

മലയാളത്തില്‍ മാത്രമല്ല അന്യ ഭാഷകളിലും ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. തെലുങ്കില്‍ 2018 നേടിയത് 10 കോടിയില്‍ അധികമാണ് എന്നാണ് റിപ്പോര്‍ട്ട്. തമിഴിലും കന്നഡയിലും ഹിന്ദിയിലും 2018 സിനിമ മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തിയിരുന്നു. സോണി ലിവിലാണ് 2018ന്റെ സ്‍ട്രീമിംഗ്.

മുന്നഭായി 3 വരും; രാജ് കുമാര്‍ ഹിരാനിയുടെ പുതിയ അപ്ഡേറ്റിന്‍റെ ആവേശത്തില്‍ ബോളിവുഡ്

പ്രസവദിനം അടുക്കുമ്പോൾ ഏറ്റവും അത്യാവശ്യമായ കാര്യവുമായി പേളി

Latest Videos
Follow Us:
Download App:
  • android
  • ios