മായാ ദർപൺ, ഖയാൽ ഗാഥാ, തരംഗ്, കസ്ബ തുടങ്ങിയവ ശ്രദ്ധേയമായ ചിത്രങ്ങൾ.
ദില്ലി: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്‍നി അന്തരിച്ചു. 83 വയസായിരുന്നു. മായാ ദർപൺ, ഖയാൽ ഗാഥാ, തരംഗ്, കസ്ബ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ. രാജ്യത്തിന് മികച്ച സിനിമകൾ സംഭാവന ചെയ്ത കുമാർ സാഹ്നിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് നിരവധി പേരാണ് എത്തുന്നത്.
1940 ഡിസംബർ ഏഴിനാണ് കുമാർ സാഹ്‍നി ജനിക്കുന്നത്. ലർക്കാനയിലായിരുന്നു ജനനം. ശേഷം കുടുംബം മുംബൈയിലേക്ക് താമസം മാറി. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠിച്ചിറങ്ങിയ സാഹ്‍നി പ്രശസ്ത സംവിധായകൻ
ഋത്വിക് ഘട്ടക്കിന്റെ പ്രിയ ശിഷ്യന്മാരിൽ ഒരാൾ ആയിരുന്നു.
ഇനി ആര് ? വീണ്ടുമൊരു ബിഗ് ബോസ് കാലം; സീസൺ ആറിന്റെ ലോഞ്ചിംഗ് തിയതി എത്തി
1972ൽ ആണ് അദ്ദേഹം മായാ ദർപൺ ഒരുക്കുന്നത്. മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ആ വർഷം ചിത്രം നേടുകയും ചെയ്തു. 1989-ൽ ഖായൽ ഗാഥയും 1991-ൽ ഭവനതരണയും സാഹ്നി ഒരുക്കി. പിന്നീട് 1997-ൽ രബീന്ദ്രനാഥ് ടാഗോറിന്റെ ഛാർ അധ്യായ് എന്ന നോവലിനെ അദ്ദേഹം സിനിമ ആക്കിയിരുന്നു.
