ഒറ്റപ്പാലം എൻഎസ്എൻ ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‍കൂള്‍ അധ്യാപികയായിരുന്നു.
സംവിധായകൻ ലാല്‍ ജോസിന്റെ അമ്മ ലില്ലി ജോസ് അന്തരിച്ചു. 83 വയസായിരുന്നു. ഒറ്റപ്പാലം എൻഎസ്എൻ ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‍കൂള്‍ അധ്യാപികയായിരുന്നു ലില്ലി ജോസ്. സംസ്‍കാര ചടങ്ങുകൾ തിങ്കളാഴ്‍ച വൈകുന്നേരം മൂന്ന് മണിക്ക് ഒറ്റപ്പാലം,തോട്ടക്കര സെന്റ് ജോസഫ് പള്ളിയിൽ വെച്ച് നടക്കുമെന്ന് ലാല്‍ ജോസ് അറിയിച്ചു.
സംവിധായകൻ ലാല്‍ ജോസിന്റെ അച്ഛൻ എം എം ജോസ് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അന്തരിച്ചിരുന്നു. ഈസ്റ്റ് ഒറ്റപ്പാലം ഗവണ്‍മെന്റ് ഹൈസ‍്‍ക്കൂള്‍ അധ്യാപകനായിരുന്നു. ലിജു, ലിന്റോ എന്നിവരാണ് ലാല്‍ ജോസിന്റെ സഹോദരങ്ങള്‍. ലില്ലി ജോസിന്റെ മരണത്തില്‍ ലാല്‍ ജോസിന്റെ സുഹൃത്തുക്കള്‍ അനുശോചനം അറിയിച്ചു.
ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 'സോളമന്റെ തേനീച്ചകളാ'ണ് അവസാനമായി റിലീസ് ചെയ്‍തത്. ജോജു ജോര്‍ജ്ജ്, ജോണി ആന്റണി, ദര്‍ശന സുദര്‍ശന്‍, വിൻസി അലോഷ്യസ്, ശംഭു, ആഡിസ് ആന്റണി അക്കര, ഷാജു ശ്രീധര്‍, ബിനു പപ്പു, മണികണ്ഠന്‍ ആചാരി, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ, ശിവ പാര്‍വതി, രശ്‍മി, പ്രസാദ് മുഹമ്മ, നേഹ റോസ്, റിയാസ് മറിമായം, ബാലേട്ടന്‍ തൃശൂര്‍ ശരണ്‍ജിത്ത്, ഷാനി, അഭിനവ് മണികണ്ഠന്‍, ഖാലിദ് മറിമായം, ഹരീഷ് പേങ്ങന്‍, ദിയ, ചാക്കോച്ചി, ഷൈനി വിജയന്‍, ഫെവിന്‍ പോള്‍സണ്‍, ജിഷ രജിത്, ഷഫീഖ്, സലീം ബാബ, മോഹനകൃഷ്‍ണന്‍, ലിയോ, വിമല്‍, ഉദയന്‍, ഫെര്‍വിന്‍ ബൈതര്‍, രജീഷ് വേലായുധന്‍, അലന്‍ ജോസഫ് സിബി, രാഹുല്‍ രാജ്, ജയറാം രാമകൃഷ്‍ണ, ജോജോ, ശിവരഞ്ജിനി, മെജോ, ആദ്യ, വൈഗ, ആലീസ്, മേരി, ബിനു രാജന്‍, രാജേഷ്, റോബര്‍ട്ട് ആലുവ, അഭിലോഷ്, അഷറഫ് ഹംസ തുടങ്ങിയവരായിരുന്നു ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ. എല്‍ ജെ ഫിലിംസായിരുന്നു അവതരണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രഞ്ജിത്ത് കരുണാകരന്‍.
തിരക്കഥ പി ജി പ്രഗീഷ്. വിദ്യാ സാഗറായിരുന്നു ചിത്രത്തിന്റെ സംഗീതം. അജ്‍മല്‍ സാബുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ് ഡോ. ഇക്ബാല്‍ കുറ്റിപ്പുറം, മോഹനന്‍ നമ്പ്യാര്‍. ഗാനരചന വിനായക് ശശികുമാര്‍ വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം, കല അജയ് മാങ്ങാട്, ഇല്ലുസ്‌ട്രേഷന്‍ മുഹമ്മദ് ഷാഹിം, വസ്ത്രങ്ങള്‍ റാഫി കണ്ണാടിപ്പറമ്പ്, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാഘി രാമവര്‍മ്മ, ക്യാമറ അസോസിയേറ്റ് ഫെര്‍വിന്‍ ബൈതര്‍, സ്റ്റില്‍സ് ബിജിത്ത് ധര്‍മ്മടം, ഡിസൈന്‍ ജിസന്‍ പോൾ. പിആര്‍ഒ എ എസ് ദിനേശ് എന്നിവരുമായിരുന്നു.
Read More: 'കിംഗ് ഓഫ് കൊത്ത', അപ്‍ഡേറ്റ് പുറത്തുവിട്ട് നായകൻ ദുല്‍ഖര്‍
