2022 ഡിസംബറിൽ റിലീസ് ചെയ്ത ചിത്രമാണ് നൻപകൽ നേരത്ത് മയക്കം.

ലിജോ ജോസ് പെല്ലിശ്ശേരി. ഈ പേര് ഇന്ന് മലയാള സിനിമയില്‍ വലിയൊരു ബ്രാന്‍ഡ് ആണ്. അദ്ദേഹം ചെയ്തുവച്ച സിനിമകള്‍ തന്നെയാണ് അതിന് കാരണം. പുതിയ കാലത്ത് പറഞ്ഞ പ്രമേയങ്ങള്‍ കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട സംവിധായകന്‍. മോഹന്‍ലാല്‍ നായകനായി എത്തിയ മലൈക്കോട്ടൈ വാലിബന്‍ ആണ് ലിജോയുടെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കെ താന്‍ സിവിയര്‍ ഡിപ്രഷനിലൂടെ കടന്നു പോയതിനെ കുറിച്ച് തുറന്നു പറയുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. 

"കൊവിഡിന് ശേഷം ഞാന്‍ സിവിയര്‍ ഡിപ്രഷനിലൂടെ കടന്നു പോയിട്ടുണ്ട്. ആ സമയത്ത് എനിക്ക് സിനിമകള്‍ കാണാനെ താല്പര്യം ഇല്ലായിരുന്നു. ബുക്കുകള്‍ വായിക്കാന്‍ താല്പര്യം ഇല്ലായിരുന്നു. കഥകള്‍ കേള്‍ക്കാന്‍ താല്‍പര്യം ഇല്ലായിരുന്നു. എല്ലാ വേളയിലും അതില്‍ നിന്നും അതിജീവിച്ച് പുറത്തുവരുമ്പോള്‍, പുതുതായി എന്തെങ്കിലും കൊണ്ടാകും വരിക. ഞാന്‍ ആ അവസ്ഥയിലൂടെ പോയിട്ട് തിരിച്ചുവരുന്നത് നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രവുമായാണ്. ഇനി നാളെ അതേപറ്റി പറഞ്ഞാല്‍ ചിലപ്പോള്‍ ഒന്നും തന്നെ എനിക്ക് ഓര്‍മയുണ്ടാകണം എന്നില്ല. ആ സ്പെയിസില്‍ നിന്നും ഞാന്‍ പോയ്ക്കഴിഞ്ഞു", എന്നാണ് ലിജോ ജോസ് പറഞ്ഞത്. ഫിലിം ക്യാമ്പയ്ൻ സൗത്ത് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു സംവിധായകന്റെ പ്രതികരണം. 

കഴിഞ്ഞ ഒന്നര വര്‍ഷമായി മലൈക്കോട്ടൈ വാലിബനെ കുറിച്ചാണ് ഞാന്‍ ചിന്തിച്ച് കൊണ്ടിരുന്നത്. ആ സിനിമ ഇപ്പോള്‍ റിലീസായി കഴിഞ്ഞു. ഞാന്‍ ഇനി മറ്റൊന്നിനെ കുറിച്ചാകും ചിന്തിക്കുക. ഇത് വളരെ ഓര്‍ഗാനിക് ആയി സംഭവിക്കുന്നതാണ്. അല്ലാതെ നിര്‍ബന്ധ ബുദ്ധിയോടെ ഞാന്‍ ഇനി അടുത്ത സിനിമയെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ട് കാര്യമില്ലെന്നും ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു. 

'അയല്‍ക്കാരിയുടെ വീട്ടില്‍ ഇടിച്ചുകയറി സീരിയല്‍ നടി', വീഡിയോ ശ്രദ്ധനേടുന്നു

2022 ഡിസംബറിൽ റിലീസ് ചെയ്ത ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. മമ്മൂട്ടി നായകനായി എത്തിയ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടിയിരുന്നു. തമിഴിലും മലയാളത്തിലുമായി റിലീസ് ചെയ്ത ചിത്രത്തിലെ മമ്മൂട്ടിയുടെ വ്യത്യസ്തമാർന്ന അഭിനയം ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..