കത്തിക്കയറി 'ലിയോ', 'എൽസിയു'വിലെ എൻഡ് ഗെയിം ആ ചിത്രം; തുറന്നുപറഞ്ഞ് ലോകേഷ് കനകരാജ്
ഒക്ടോബർ 12നാണ് ലിയോ റിലീസ് ചെയ്തത്.

ഇന്ന് തെന്നിന്ത്യയിലെ മുൻനിര യുവതാരങ്ങളിൽ ശ്രദ്ധേയനാണ് ലോകേഷ് കനകരാജ്. ഷോർട് ഫിലിമിലൂടെ കരിയർ ആരംഭിച്ച ലോകേഷ് മുൻ ബാങ്ക് ജീവനക്കാരൻ കൂടി ആയിരുന്നു. പിന്നീട് സിനിമയോടുള്ള പാഷൻ കാരണം ജോലി ഉപേക്ഷിച്ച് ബിഗ് സ്ക്രീനിൽ എത്തിയ ലോകേഷിനെ കാത്തിരുന്നത് സൂപ്പർതാര ചിത്രങ്ങൾ. കൈതി, മാസ്റ്റർ എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമയിൽ ശ്രദ്ധപിടിച്ചു പറ്റിയ ലോകേഷിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. കൈതി, വിക്രം എന്നീ ചിത്രങ്ങളിലൂടെ എൽസിയു (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) എന്ന സാമ്രാജ്യം കെട്ടിപ്പടുത്ത ലോകേഷിന്റേതായി ഏറ്റവും ഒടുവിൽ എത്തിയ ചിത്രം ലിയോ ആണ്. വിജയ് നായകനായി എത്തിയ ചിത്രം വിജയകരമായി പ്രദർശനം തുടരുന്നതിനിടെ എൽസിയുവിനെ കുറിച്ച് ലോകേഷ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
കൈതി 2, റോളക്സ്- എ സ്റ്റാർഡ് എലോൺ, വിക്രം 2 എന്നിവയാണ് ലോകേഷ് യൂണിവേഴ്സിൽ ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ. ഇതിൽ വിക്രം 2 എൽസിയുവിന്റെ എൻഡ് ഗെയിം ആക്കാൻ പ്ലാനുണ്ടെന്നും ലോകേഷ് പറഞ്ഞതായി പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. എൽസിയുവിന്റെ ഭാഗമായിരിക്കില്ല പ്രഭാസിനെ നായകനാക്കി താൻ സംവിധാനം ചെയ്യുന്ന സിനിമയെന്നും ലോകേഷ് വ്യക്തമാക്കി.
ഷാരൂഖോ വിജയിയോ അല്ല, ഒന്നാമൻ ആ സൂപ്പർതാര ചിത്രം; ആഗോളതലത്തിൽ ആദ്യദിനം പണംവാരിയ ഇന്ത്യൻ സിനിമകൾ
ഒക്ടോബർ 12നാണ് ലിയോ റിലീസ് ചെയ്തത്. പാർത്ഥിപൻ, ലിയോ ദാസ് എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളായാണ് വിജയ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം വാസുദേവ് മേനോൻ, മാത്യു, ബാബു ആന്റണി, തൃഷ തുടങ്ങിയവർ ഈ ആക്ഷൻ പാക്ക്ഡ് സിനിമാറ്റിക് എക്സ്പീരിയൻസിന്റെ ഭാഗമാണ്. പ്രീ- സെയിൽ ബിസിനസിലൂടെ തന്നെ കോടികൾ വാരിക്കൂട്ടിയ ചിത്രം ആദ്യദിനം മാത്രം 148 കോടിയാണ് സ്വന്തമാക്കിയത്. ഈ വർഷം ഇന്ത്യയിൽ ഇറങ്ങിയ സിനിമകളിൽ മികച്ച ഒപ്പണിംഗ് ലഭിച്ച് ഒന്നാമത് എത്തിയിരിക്കുകയാണ് ലിയോ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..