കോൺഗ്രസ് സർക്കാരിന്റെ ആദ്യ ബജറ്റിലെ സിനിമാ മേഖലയ്ക്കുള്ള പ്രഖ്യാപനങ്ങളെ സംവിധായകൻ എം.എ. നിഷാദ് പ്രശംസിച്ചു. ദീർഘകാലത്തെ ആവശ്യമായിരുന്ന സിനിമയെ വ്യവസായമായി പ്രഖ്യാപിച്ചത് ഒരു പുതിയ കാൽവെപ്പാണെന്ന് അദ്ദേഹം പറഞ്ഞു.

കോൺ​ഗ്രസ് സർക്കാരിന്റെ ആദ്യ ബജറ്റിൽ സിനിമാമേഖലയ്ക്ക് പ്രഖ്യാപിച്ച തീരുമാനങ്ങളെ പ്രശംസിച്ച് സംവിധായകൻ എംഎ നിഷാദ്. സിനിമയേ നല്ല രീതിയിൽ പരിഗണിക്കുകയും, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിക്കുകയും ചെയ്തതിനെ വിഡി സതീശൻ സർക്കാരിനെ നിഷാദ് അഭിനന്ദിച്ചു. മാറി മാറി വന്ന സർക്കാറുകളുടെ ചുവപ്പ് നാടയിൽ കുരുങ്ങി അട്ടപ്പുറത്ത് വെച്ചിരുന്ന ഒരു ഫയൽ പുതിയ സർക്കാർ പൊടി തട്ടിയെടുത്ത് ഒരു പുതിയ കാൽ വെപ്പ് നടത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എംഎ നിഷാദിന്റെ വാക്കുകൾ ഇങ്ങനെ

വി ഡി സതീശൻ സർക്കാറിന്റ്റെ ആദ്യ ബഡ്ജറ്റിൽ സിനിമയേ നല്ല രീതിയിൽ പരിഗണിക്കുകയും, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിക്കുകയും ചെയ്തു.അഭിനന്ദനങ്ങൾ !!! ദീർഘകാലമായി ഈ ഒരാവശ്യം ഓരോ സിനിമാ പ്രവർത്തകന്റ്റേയും ആഗ്രഹമായിരുന്നു. മാറി മാറി വന്ന സർക്കാറുകളുടെ ചുവപ്പ് നാടയിൽ കുരുങ്ങി അട്ടപ്പുറത്ത് വെച്ചിരുന്ന ഒരു ഫയൽ പുതിയ സർക്കാർ പൊടി തട്ടിയെടുത്ത് ഒരു പുതിയ കാൽ വെപ്പ് നടത്തിയിരിക്കുകയാണ്.

 ബഡ്ജറ്റിലെ,ഈ നിർദ്ദേശങ്ങൾ, അക്കൗണ്ടബിളുമാണ്..മറിച്ചുളള വാദങ്ങൾ flimsy ആണ് താനും..എന്നിരുന്നാലും സിനിമ എന്ന മാധ്യമത്തെ വ്യവസായമായി പ്രഖ്യാപിക്കുമ്പോൾ ചെറുതല്ലാത്ത വൈതരിണികളുണ്ടാകാം. അതൊക്കെ തരണം ചെയ്യാൻ സർക്കാറിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.. കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനത്തിലെ നല്ലൊരു പങ്ക് വഹിക്കുന്നത് സിനിമയിൽ നിന്നാണെന്ന കാര്യം സാന്ദർഭികമായി സൂചിപ്പിക്കട്ടെ..പക്ഷെ പലപ്പോഴും ഈ മേഘലയേ

അവഗണിക്കാറാണ് പതിവ്..അതിനൊരു മാറ്റമുണ്ടാകട്ടെ..സിനിമ വ്യവസായമായി മാറുമ്പോൾ, തൊഴിലവസരങ്ങൾ മാത്രമല്ല തൊഴിൽ സുരക്ഷയും,മറ്റ് റെജിസ്ട്രേഷനുമെല്ലാം കൂടുതൽ സുതാര്യമാകും..സിനിമാ നിർമ്മാണത്തിന് ബാങ്കുകളിൽ നിന്ന് കുറഞ്ഞ പലിശക്ക് വായ്പകൾ ലഭിക്കും...അതു വഴി പുതിയ സംരംഭകർ വരും.

ചെന്നൈയിലെ മാർവാടികളുടെ വാതിൽക്കൽ വീടിന്റ്റെ അടിയാധാരവുമായി കാത്ത് നിൽക്കണ്ട ഗതികേട് ഒരു നിർമ്മാതാവിനും വരില്ല. കോൺക്ളേവുകൾ നടത്തി ഖജനാവ് കാലിയാക്കാതെ ക്രിയാത്മക പ്രവർത്തനങ്ങളിലൂടെ ഈ വ്യവസായത്തിന് സഹായകരമായ രീതിയിലുളള നിയമ നിർമ്മാണങ്ങളാണ് ഇനി വേണ്ടത്...

ചിത്ര നഗരം...

കൊച്ചിയിൽ ഒരു ചിത്ര നഗരം..ഈ ആശയത്തെ പിന്തുണക്കുന്നതോടൊപ്പം,തിരുവനന്തപുരത്തെ തഴയരുത്..ചിത്രാഞ്ജലി ശാപമോക്ഷത്തിന്റ്റെ പാതയിലാണ്..കൂടുതൽ പ്രൊഫഷണലുകളെ ഉൾപ്പെടുത്തി രാമോജി പോലെയുളള ഒരു ഫിലിം സിറ്റിയാക്കാനുളള അടിസ്ഥാന സൗകര്യങ്ങൾ അവിടെയുണ്ട്..കെ എസ് എഫ് ഡി യുടെ കഴിഞ്ഞ ഭരണസമിതി അതിന് വേണ്ടിയുളള നടപടികൾ ആരംഭിച്ചിരുന്നു...

IFFK

IFFK എന്ന നമ്മുടെ സിനിമാ ഉത്സവത്തിന് ഇതു വരെ ഒരു സ്ഥിരം വേദിയില്ല.. ഈ ബഡ്ജറ്റിൽ,അതിനും നിർദ്ദേശമുണ്ട്. ശ്ളാഘനീയം തന്നെ.. അടൂർ സാർ ഭാഗമായ ഒരു കമ്മിറ്റി കവഡിയാർ ജവഹർ ബാലഭവനോട് ചേർന്നുളള സ്ഥലം ഇതിന് അനുയോജ്യമാണെന്ന് റിപ്പോർട്ട് നൽകിയിട്ടുമുളളതാണ്..IFFK തിരുവനന്തപുരത്ത് തന്നെ ..മറിച്ചൊരു തീരുമാനമില്ലായെന്ന് മന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്.

സലീം കുമാറിന്റ്റെ സ്മാരകം..

യശ്ശശരീരനായ മലയാളത്തിന്റ്റെ പ്രിയങ്കരനായ കലാകാരൻ സലിം കുമാറിന്റ്റെ പേരിൽ ഒരു സ്മാരകം എന്ന ആശയവും ബഡ്ജറ്റിലുണ്ട്. ഏറെ സന്തോഷം നൽകുന്ന തീരുമാനം തന്നെ. 

സർക്കാറിനോടൊരപേക്ഷ. സ്മാരകമെന്ന പേരിൽ ഒരു കോടി മുടക്കി പക്ഷികൾ കാഷ്ഠിക്കുന്ന പ്രതിമയുണ്ടാക്കി ആ കലാകാരനെ അപമാനിക്കരുത്. അദ്ദേഹത്തിന്റ്റെ സ്മാരകം അനശ്വരമായിരിക്കണം. സലീം കുമാറിന്റ്റെ പേരിലൊരു ഫിലിം ലൈബ്രറിയോ,അവശ കലാകാരന്മാർക്കുളള ക്ഷേമനിധിയോ,പാവപ്പെട്ട വൃക്കരോഗികൾക്ക് വേണ്ടി ഒരു ഡയാലിസിസ് സെന്റ്ററോ അങ്ങനെ ജനങ്ങൾക്ക് ഉപകാരപ്രദമായ ഒരു സ്മാരകം അതാണ് സർക്കാർ സലീമിന് കൊടുക്കേണ്ട മരണാനന്തര ബഹുമതി. പ്രേം നസീർ. നസീർ സാറിനെ സർക്കാറുകൾ മറന്നോ ?ആര് മറന്നാലും യൂഡി എഫ് സർക്കാർ മറക്കാൻ പാടില്ല.

ചിത്രാഞ്ജലിയിലെ DI സ്യൂട്ടിന് അദ്ദേഹത്തിന്റ്റെ പേര് നൽകാൻ കെ എസ് എഫ് ഡി സിയുടെ ഞാനുൾപ്പടെയുളള കഴിഞ്ഞ ഭരണസമിതി. നിർദ്ദേശം നൽകിയിട്ടുണ്ട്. ബഡ്ജറ്റ് സിനിമക്ക് പ്രതീക്ഷ നൽകുന്നു. കൂടുതൽ നിശ്ഛയദാർഡ്യത്തോടെ സർക്കാർ നടപ്പിലാക്കുമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഏവർക്കും സിനിമാഭിവാദ്യങ്ങൾ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming