ആ ക്ലാസിക്ക് ഹിറ്റിന് രണ്ടാം ഭാഗം ഒരുക്കാൻ കല്‍ക്കിയുടെ നാഗ് അശ്വിൻ
ആ വമ്പൻ ഹിറ്റിന്റെ രണ്ടാം ഭാഗം ഒരുക്കാൻ നാഗ് അശ്വിൻ തയ്യാറെടുക്കുന്നു.
പ്രഭാസിന്റെ കല്‍ക്കി 2898 എഡിയുടെ സംവിധായകൻ നാഗ് അശ്വിൻ രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. കല്‍ക്കി 2898 എഡി 1200 കോടി രൂപയോളം നേടിയിട്ടുണ്ട്. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയമായിരിക്കുകയാണ്. നാഗ് അശ്വിൻ പഴയൊരു ഹിറ്റിന് തുടര്‍ച്ച ഒരുക്കുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ജഗദേക വീരുഡു അതിലോക സുന്ദരി സിനിമയ്‍ക്ക് ആണ് നാഗ് അശ്വിൻ രണ്ടാം ഭാഗം ഒരുക്കുക. അശ്വിനി ദത്ത് ആയിരിക്കും ഹിറ്റ് സിനിമ ജഗദേക വീരുഡു അതിലോക സുന്ദരിയുടെ തുടര്‍ച്ചയു നിര്‍മിക്കുക. ചിരഞ്‍ജീവിയായിരുന്നു നായകനായി എത്തിയത്. നായികയായി എത്തിയതാകട്ടെ ശ്രിദേവിയും ആണ്.
ദേശീയതലത്തില്‍ അംഗീകാരം നേടിയ തെലുങ്ക് സംവിധായകൻ ആണ് നാഗ് അശ്വിനെന്നതും ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. ദീപിക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രം കല്‍ക്കി കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും കഥാപാത്രങ്ങളായി എത്തുന്നു. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു സംവിധായകൻ നാഗ് അശ്വിൻ എന്നത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്തായാലും പ്രഭാസ് പാൻ ഇന്ത്യൻ താരമായി വീണ്ടും ചര്‍ച്ചയായിരിക്കുന്നു. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ വൻ വിജയമായിരിക്കുകയാണെന്നും 1200 കോടിയോളം നേടിയെന്നുമാണ് റിപ്പോര്‍ട്ട്. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമയിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തരുത് എന്ന് അഭ്യര്‍ഥിച്ച് രംഗത്ത് എത്തിയിരുന്നു നിര്‍മാതാക്കളും.
പ്രഭാസ് നായകനായി ഇനി വരാനിരിക്കുന്ന ചിത്രം രാജാ സാബാണ്. ചിത്രീകരണം ഏതാണ് പൂര്‍ത്തിയായിട്ടുണ്ട്. രാജാ സാബില്‍ മാളവിക മോഹനനും കഥാപാത്രമായി എത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംവിധാനം നിര്‍വഹിക്കുന്നത് മാരുതിയും ആണ്.
Read More: നടൻ ബിജിലി രമേശ് അന്തരിച്ചു, സിനിമയില്‍ തിളങ്ങിയത് കോമഡി വേഷങ്ങളില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക