വിജയ് സേതുപതിയുടെ മഹാരാജ 100 കോടി ക്ലബില്‍, ഇനി മഹാറാണി, വമ്പൻ താരം നിഥിലനൊപ്പം
മഹാരാജ തമിഴകത്ത് വൻ വിജയ ചിത്രമായതിന് പിന്നാലെ ഹിറ്റ് നായികയുടെ മഹാറാണി.
അടുത്തിടെ തമിഴ്നാട്ടില്‍ ഹിറ്റായി മാറിയ ചിത്രമാണ് മഹാരാജ. വിജയ് സേതുപതിയാണ് നായകനായി എത്തിയത്. വിജയ് സേതുപതിയുടെ മഹാരാജ 100 കോടി ക്ലബിലെത്തിയിരുന്നു. സംവിധായകൻ നിഥിലൻ സ്വാമിനാഥൻ മറ്റൊരു ചിത്രവുമായി എത്തുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.
വിജയ് സേതുപതി നായകനായ മഹാരാജയുടെ തിരക്കഥയും നിഥിലൻ സ്വാമിനാഥന്റേതായിരുന്നു. ഇനി തമിഴില്‍ നിഥിലൻ സ്വാമിനാഥാന്റെ സംവിധാനത്തില്‍ എത്തുക മഹാറാണി എന്ന പേരിലുള്ള ചിത്രമായിരിക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. മഹാറാണിയില്‍ നയൻതാരയായിരിക്കും നായിക. മഹാറാണി നിര്‍മിക്കുക പാഷൻ സ്റ്റുഡിയോസായിരിക്കും.
നയൻതാര നായികയായി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയ അന്നപൂരണി ചര്‍ച്ചയായി മാറിയിരുന്നു. അന്നപൂരണിയില്‍ നയൻതാര ഒരു ഷെഫ് കഥാപാത്രമായി വേഷമിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മികച്ച പ്രതികരണമായിരുന്നു നയൻതാരയുടേതായി വന്ന ചിത്രം അന്നപൂരണിക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. നയൻതാരയെ നായികയാക്കി നിലേഷ് കൃഷ്ണ സംവിധാനം ചെയ്തതാണ് അന്നപൂരണി.
നയൻതാര നായികയായി വേഷമിടുന്ന പുതിയ ചിത്രം മണ്ണാങ്കട്ടി സിൻസ് 1960 ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള നയൻതാരയുടെ ഫോട്ടോ പുറത്തായതും ഒരു കൗതുകമായി ചര്‍ച്ചയായിരുന്നു.
ക്യാമറാ ലെൻസിലൂടെ നോക്കുന്ന നയൻതാരയെ ഫോട്ടോയില്‍ കണ്ടത് ആരാധകരില്‍ ആകാംക്ഷ സൃഷ്ടിക്കുകയായിരുന്നു. നടി എന്ന നിലയില്‍ നിന്ന് സംവിധായികയായി മാറാൻ ഒരുങ്ങുകയാണോ നയൻതാര എന്നാണ് കമന്റായി ആരാധകര്‍ എഴുതുന്നത്. ചിത്രത്തിന്റെ നിര്‍മാണം പ്രിൻസ് പിക്ചേഴ്സിന്റെ ബാനറിലാണ്. നയൻതാര നായികയായി വേഷമിടുന്ന മണ്ണാങ്കട്ടിയുടെ സംവിധാനം ഡ്യൂഡ് വിക്കി നിര്‍വഹിക്കുമ്പോള്‍ ഛായാഗ്രാഹണം ആര് ഡി രാജശേഖറും സംഗീതം സീൻ റോള്‍ഡനുമാണ്. ഗൗരി കിഷൻ, ദേവദര്‍ശനി, നരേന്ദ്ര തുടങ്ങിയവരും നയൻതാരയ്ക്കൊപ്പം പ്രധാന വേഷങ്ങളില്‍ പുതിയ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
Read More: ചിരിയും പ്രണയവുമായി ഷെയ്ൻ നിഗം, ഒടിടിയില്‍ ലിറ്റില്‍ ഹാര്‍ട്സ് പ്രദര്‍ശനത്തിന് എത്തി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക