ചെന്നൈ: തമിഴ് ചലച്ചിത്ര സംവിധായകന്‍ പികെ രാജ് മോഹന്‍ അന്തരിച്ചു. 47 വയസായിരുന്നു. ചെന്നൈയിലെ കെകെ നഗറിലെ വസതിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയസ്തംഭനമാണ് മരണകാരണം എന്നാണ് പൊലീസ് പറയുന്നത്. 2008 ല്‍ പുറത്തിറങ്ങിയ 'അഴൈപ്പിതാഴ്' എന്ന ചിത്രത്തിന്‍റെ സംവിധായകനാണ്. കേദായം എന്ന ചിത്രം അടുത്ത് തന്നെ പുറത്തിറങ്ങാനിരിക്കുകയായിരുന്നു.

സ്ഥിരമായി ഒരു സുഹൃത്തിന്‍റെ വീട്ടില്‍ നിന്നാണ് രാജ് മോഹന്‍ ഭക്ഷണം കഴിക്കാറ്. എന്നാല്‍ ഭക്ഷണം കഴിക്കേണ്ട സമയമായിട്ടും രാജ്മോഹനെ കണ്ടില്ല. ഇതിനെ തുടര്‍ന്ന് സുഹൃത്ത് അന്വേഷിച്ച് എത്തിയപ്പോഴാണ് രാജ്മോഹന്‍ മരിച്ച നിലയില്‍ കണ്ടത്. ചെന്നൈയില്‍ കൊറോണ വൈറസ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ കൊറോണ ടെസ്റ്റിന് ശേഷമേ മൃതദേഹം സംസ്കരിക്കൂ.