ഓരോ ഷോട്ടിലും ദുരുഹതകൾ ഒളിപ്പിച്ച് പ്രജേഷ് സെൻ ചിത്രം; 'ദ സീക്രട്ട് ഓഫ് വിമൺ' ട്രെയിലർ
ജി.പ്രജേഷ് സെൻ ആണ് സീക്രട്ട് ഓഫ് വിമണിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

ദാദാ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ പ്രജേഷ് സെന്നിന്റെ 'ദ സീക്രട്ട് ഓഫ് വുമൺ' സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. പ്രജേഷ് സെൻ മൂവി ക്ലബിന്റെ ബാനറിൽ ആദ്യമായി നിർമിക്കുന്ന സിനിമയാണ് 'സീക്രട്ട് ഓഫ് വിമൺ'.
ക്യാപ്റ്റൻ,വെള്ളം,മേരി ആവാസ് സുനോ എന്നീ ഹിറ്റുകൾക്ക് ശേഷം ജി.പ്രജേഷ് സെൻ ആണ് സീക്രട്ട് ഓഫ് വിമണിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഇമോഷണൽ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചിത്രത്തിൽ നിരഞ്ജന അനൂപ്,അജു വർഗീസ്,ശ്രീകാന്ത് മുരളി, സുമാ ദേവി, അങ്കിത് ഡിസൂസ, സാക്കിർ മണോലി, പൂജ മഹേഷ്, വെള്ളം സിനിമ ശ്രദ്ധേയരായ അധീഷ് ദാമോദർ, മിഥുൻ വേണുഗോപാൽ, തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയിരിക്കുന്നു. ലെബിസൺ ഗോപിയാണ് ഛായാഗ്രഹണം.
മമ്മൂട്ടി ചേട്ടനും 'രേഖ'യും ചിത്രത്തിന് പിന്നിലുള്ളവരും; ഫോട്ടോകൾ കാണാം
പ്രദീപ് കുമാർ വി.വിയുടേതാണ് കഥ. എഡിറ്റിങ്-കണ്ണൻ മോഹൻ, നിതീഷ് നടേരിയുടെ വരികൾക്ക് ,അനിൽ കൃഷ്ണ ഈണം പകർന്നിരിക്കുന്നു. ഇംഗ്ലീഷ് ഗാനവും പശ്ചാത്തല സംഗീതവും ജോഷ്വാ.വി.ജെ ആണ്. ഷഹബാസ് അമൻ, ജാനകി ഈശ്വർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
കലാ സംവിധാനം-ത്യാഗു തവനൂർ, ഓഡിയോ ഗ്രഫി-അജിത് കെ ജോജ്, സൗണ്ട് ഡിസൈൻ ജിതേന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോള-ജിത്ത് പിരപ്പൻ കോട്, സ്റ്റുഡിയോ-ലാൽ മീഡിയ, ഡിഐ-ആക്ഷൻ ഫ്രേംസ് മീഡിയ, കളറിസ്റ്റ്-സുജിത് സദാശിവൻ, മേക്കപ്പ്-ലിബിൻ മോഹനൻ, കോസ്റ്റ്യൂം-അഫ്രിൻ കല്ലൻ, അസോസിയേറ്റ് ഡയറക്ടേഴ്സ്-വിഷ്ണു രവികുമാർ, ഷിജു സുലേഖ ബഷീർ, ഡിഎ- എം കുഞ്ഞാപ്പ, സ്ക്രിപ്റ്റ് അസോസിയേറ്റ്-വിനിത വേണു,സ്റ്റിൽസ്-ലെബിസൺ ഫോട്ടോഗ്രഫി,അജീഷ് സുഗതൻ, ഡിസൈൻ-താമിർ ഓക്കെ പി ആർ ഒ - ആതിര ദിൽജിത്ത്, കാലിക്കറ്റ്. ഡിസൈൻ താമിർ ഓക്കെ. പബ്ലിസിറ്റിഡിസൈൻ ബ്രാൻ്റ് പിക്സ്. വിതരണം വള്ളുവനാട് ഫിലിംസ്. ഗുഡ് വിൽ എൻ്റർടെയ്ൻമെൻസ് ആണ് മ്യൂസിക്പാട്നർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..