എന്താണ് സലാറിന് സംഭവിച്ചതെന്ന് പറയുകയാണ് സംവിധായകൻ പ്രശാന്ത് നീല്‍.
പ്രഭാസ് നായകനായെത്തിയെ പുതിയ ചിത്രം സലാര്‍ വമ്പൻ വിജയം നേടിക്കൊണ്ടിരിക്കുകയാണ്. ഉത്തരേന്ത്യയിലിടക്കം വലിയ സ്വീകാര്യതയാണ് ചിത്രത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. സലാറിനെതിരെ നിരവധി വിമര്‍ശനങ്ങളുമുണ്ടായിട്ടുണ്ട്. ഒടുവില്‍ അവയ്‍ക്കൊക്കെ മറുപടി പറഞ്ഞ് സംവിധായകൻ പ്രശാന്ത് നീല്‍ എത്തിയിരിക്കുകയാണ്.
കഥ, സലാര്‍ സിനിമയിലെ വിവിധ കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധവും സങ്കീര്‍ണമാണ് പിന്തുടരാൻ ബുദ്ധിമുട്ടാണ് എന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ക്കാണ് പ്രശാന്ത് നീല്‍ മറുപടി പറഞ്ഞിരിക്കുന്നത്. സലാര്‍ വലിയ ഒരു സിനിമയ്‍ക്കുള്ള തുടക്കം മാത്രമാണ്. ആറ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയുടെ ആദ്യത്തെ മൂന്ന് മണിക്കൂര്‍ മാത്രമാണ് സലാര്‍: പാര്‍ട് വണ്‍ സീസ്‍ഫയര്‍, എന്തായാലും സലാര്‍ 2 റിലീസാകുമ്പോള്‍ സിനിമയുടെ അര്‍ഥം കൃത്യമായി തെളിയും. സിനിമയില്‍ ഏതെങ്കിലും ഒരു കഥാപാത്രമെടുത്ത് കഥയില്‍ വ്യക്തതയുണ്ടാക്കാനല്ല ശ്രമിച്ചത് എന്നും സലാര്‍ രണ്ട് എത്തുമ്പോള്‍ എല്ലാം മനസിലാകും എന്നും പ്രശാന്ത് നീല്‍ വ്യക്തമാക്കി.
കഥ സങ്കീര്‍ണമാക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. ആള്‍ക്കാര്‍ക്ക് മനസിലാകരുതെന്നും ഉദ്ദേശിച്ചിട്ടില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ ഇല്ലാത്തതിനാല്‍ വിമര്‍ശനങ്ങളൊന്നും വായിച്ചിട്ടില്ല. പക്ഷേ കുടുംബവും അടുത്ത സുഹൃത്തുക്കളെല്ലാം തന്നോട് പറഞ്ഞതിനാല്‍ മനസിലായിട്ടുണ്ട്. എന്തായാലും ലഭിക്കുന്ന എല്ലാ പ്രതികരണങ്ങളും തനിക്ക് പഠിക്കാനുള്ള ഒരു അവസരമായി കണ്ട് അടുത്ത സിനിമ മെച്ചപ്പെടുത്താൻ ശ്രമിക്കും എന്നും പ്രശാന്ത് നീല്‍ വ്യക്തമാക്കി.
മലയാളത്തിന്റെ പൃഥ്വിരാജും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി സലാറിലുണ്ട്. നായകന്റെ അടുത്ത സുഹൃത്തായ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തിയിരിക്കുന്ന്. സലാറില്‍ പൃഥ്വിരാജ് നിര്‍ണായകമായിരുന്നുവെന്ന് ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് നീല്‍ വ്യക്തമാക്കിയിരുന്നു. സലാര്‍ ഒരു വലിയ മാസ് സിനിമയായി മാറിയത് പൃഥ്വിരാജും ഉള്ളതിനാലാണ് എന്നാണ് പ്രശാന്ത് നീല്‍ പറഞ്ഞിരുന്നത്.
Read More: മോഹൻലാലിന്റെ ഒന്നാം സ്ഥാനം പോയി, കളക്ഷനിലെ സര്‍വകാല റെക്കോര്‍ഡ് ആ യുവ താരത്തിന്
