ചിരഞ്‍ജീവി സര്‍ജയുടെ ഓര്‍മയില്‍ യുവ സംവിധായകൻ.

കന്നഡ നടനാണെങ്കിലും മലയാളികളുടെയും പ്രിയപ്പെട്ട താരമായിരുന്നു ചിരഞ്‍ജീവി സര്‍ജ. മലയാളി നടി മേഘ്‍ന രാജിന്റെ ഭര്‍ത്താവായ ചിരഞ്‍ജീവി സര്‍ജ കഴിഞ്ഞ വര്‍ഷം ജൂണ്‍ ഏഴിന് ആയിരുന്നു അന്തരിച്ചത്. ചിരഞ്‍ജീവി സര്‍ജയുടെ അകാല വിയോഗ വാര്‍ത്ത എല്ലാവരും ഞെട്ടലോടെയായിരുന്നു കേട്ടത്. ഇപോഴിതാ ചിരഞ്‍ജീവി സര്‍ജയ്‍ക്കൊപ്പം അവസാനമായി എടുത്ത ഫോട്ടോ സംവിധായകൻ പന്നഗ ഭരണ പങ്കുവെച്ചതാണ് ചര്‍ച്ച.

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഇതേ സമയം അവസാനമായി ഒന്നിച്ചെടുത്ത ഫോട്ടോ എന്നാണ് പന്നഗ ഭരണ എഴുതിയിരിക്കുന്നത്. ചിരഞ്‍ജീവി സര്‍ജയ്‍ക്കൊപ്പം ചിരിച്ചുനില്‍ക്കുന്ന ഒരു ഫോട്ടോ പങ്കുവെച്ച് പന്നഗ ഭരണ വൈകാരികമായി എഴുതിയ കുറിപ്പ് ചര്‍ച്ചയായിരുന്നു. എന്റെ സുഹൃത്ത് ഒപ്പമില്ലാതെ ആദ്യമായി ഒരുപാട് ദിവസങ്ങള്‍. വീണ്ടും കാണുമ്പോള്‍ ഇതിനെക്കുറിച്ച് എല്ലാം ഞാൻ നിങ്ങളോട് പറയും. ഞങ്ങളുടെ ചിരിയില്‍ നിങ്ങളുണ്ടാകും. പുഞ്ചിരിച്ചുകൊണ്ട് ജീവിതം നയിക്കാൻ ഞങ്ങള്‍ പഠിച്ചത് നിങ്ങളില്‍ നിന്നാണ് എന്നുമാണ് പന്നഗ ഭരണ എഴുതിയത്.

കന്നഡ സംവിധായകൻ നാഗഭരണയുടെ മകനും നടനും സംവിധായകനുമായ പന്നഗ ഭരണ ചിരഞ്‍ജീവി സര്‍ജയുടെ അടുത്ത സുഹൃത്താണ്. 

ചിരഞ്‍ജീവി സര്‍ജ മരിക്കുമ്പോള്‍ ഗര്‍ഭിണിയായിരുന്ന മേഘ്‍ന രാജ് അടുത്തിടെ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.