ആസിഫ് അലിയെ നായകനാക്കി ആക്ഷൻ സിനിമ സംവിധാനം ചെയ്യുന്നുണ്ടോയെന്ന ചോദ്യത്തിന് രോഹിത് വി എസിന്റെ മറുപടി.

അഡ്വേഞ്ചേഴ്‍സ് ഓഫ് ഓമനക്കുട്ടൻ എന്ന ആദ്യ സിനിമയിലൂടെ തന്നെ വരവറിയിച്ച സംവിധായകനാണ് രോഹിത് വി എസ്. ആസിഫ് അലി ആയിരുന്നു ചിത്രത്തിലെ നായകൻ. ആസിഫ് അലിയെ നായകനാക്കി എത്തിച്ച ഇബ്‍ലിസ് എന്ന ചിത്രവും ശ്രദ്ധിക്കപ്പെട്ടു. ഇപോഴിതാ ആസിഫ് അലിയെ നായകനാക്കി വീണ്ടും സിനിമ സംവിധാനം ചെയ്യുന്നുണ്ടോയെന്ന ചോദ്യത്തിന് കിടിലൻ മറുപടിയുമായി എത്തിയിരിക്കുകയാണ് രോഹിത് വി എസ്.

Add Asianetnews as a Preferred SourcegooglePreferred

ഇൻസ്റ്റാഗ്രാമില്‍ ക്വസ്റ്റ്യൻ ആൻസര്‍ സെഷനിലായിരുന്നു രോഹിതിന്റെ മറുപടി. ആസിഫിനെ വെച്ച് ഒരു ആക്ഷൻ പടം ചെയ്യുന്നുണ്ടെന്ന് കേട്ടു, ഒരു കമന്റ് സെഷനില്‍ കണ്ടതാ എന്നായിരുന്നു ചോദ്യം. ആഗ്രഹമുണ്ട്, ഒരു നല്ല ഇടി കൊടുക്കണമെന്നുണ്ട് എന്നായിരുന്നു രോഹിത് വി എസിന്റെ മറുപടി. ഇത് ആസിഫ് അലിയും ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കിയിട്ടുണ്ട്.

ആക്ഷനും പ്രധാന്യം നല്‍കിയ കള എന്ന സിനിമയാണ് രോഹിത് വി എസ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്‍തത്.

ടൊവിനോയായിരുന്നു കള എന്ന സിനിമയില്‍ നായകനായി എത്തിയത്.