മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമാണ് കയറ്റം. 

ഞ്ജു വാര്യരെ(Manju Warrier) കേന്ദ്രകഥാപാത്രമാക്കി സനൽകുമാർ ശശിധരൻ(Sanal Kumar Sasidharan) സംവിധാനം ചെയ്ത ചിത്രമാണ് 'കയറ്റം'(Kayattam). ഹിമാലയത്തിലൂടെ ഒറ്റക്ക് യാത്ര ചെയ്യുന്ന മായ എന്ന കഥാപാത്രത്തെയാണ് മഞ്ജു ചിത്രത്തിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഈ ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ എന്ന അത്ഭുതകരമായ സ്ത്രീയെ കണ്ടുമുട്ടാന്‍ സാധിച്ചുവെന്ന് പറയുകയാണ് സനല്‍കുമാര്‍ ശശിധരന്‍.

സനല്‍കുമാര്‍ ശശിധരന്‍റെ വാക്കുകൾ

എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവാണ് കയറ്റം. ആ സിനിമയിലൂടെ എനിക്ക് ഈ അത്ഭുതകരമായ സ്ത്രീയെ കണ്ടുമുട്ടാന്‍ സാധിച്ചു. അവര്‍ ബഹുമുഖ പ്രതിഭയാണ്, നര്‍ത്തകിയാണ്, എഴുത്തുകാരിയാണ് സംവിധായികയാണ്, അത്ഭുതകരമായ വ്യക്തിത്വമാണ്. സ്വകാര്യമായി സംസാരിക്കാന്‍ സാഹചര്യം ലഭിച്ചില്ലെങ്കിലും ഇനി സ്വകാര്യമായി ലഭിക്കുന്ന അവസരത്തില്‍ ഞങ്ങളുടെ സംവിധാനങ്ങളെ കുറിച്ച് അവരുടെ അനുഭവങ്ങള്‍ ചോദിച്ചറിയാന്‍ ആഗ്രഹിക്കുന്നു. അവരോടുള്ള എന്റെ ആരാധനയുടെയും സ്നേഹത്തിന്റെയും പേരിലായിരിക്കും കയറ്റം ഓര്‍മിക്കപ്പെടാന്‍ പോകുന്നതെന്നു തോന്നുന്നു.

ഹിമാലയത്തിലും പരിസര പ്രദേശങ്ങളിലുമായാണ് കയറ്റത്തിന്റെ ഷൂട്ടിങ് നടന്നത്. ഒരു മൊബൈൽ ഫോണിലാണ് ചിത്രീകരണം എന്നതുൾപ്പെടെ നിരവധി പ്രത്യേകതകൾ നിറഞ്ഞതാണ് കയറ്റം. ചിത്രത്തിൽ മഞ്ജുവാര്യർക്കൊപ്പം വേദ്, ഗൗരവ് രവീന്ദ്രൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഇവരെക്കൂടാതെ സുജിത് കോയിക്കൽ, രതീഷ് ഈറ്റില്ലം, ദേവനാരായണൻ, സോണിത് ചന്ദ്രൻ, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളിൽ എത്തിയിരുന്നു.

നിവ് ആര്‍ട്ട് മൂവീസ്, മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഛായാഗ്രഹണം ചന്ദ്രു സെല്‍വരാജ്.