ചന്തു നാഥാണ് കേന്ദ്ര കഥാപാത്രമാകുന്നത്.
കാമ്പസ് പശ്ചാത്തലത്തിലൂടെ സമകാലീന പ്രശ്‍നങ്ങളെ വിശകലനം ചെയ്‍ത് ഏറെ ഉദ്വേഗത്തോടെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ 'ഹയ' എന്ന ചിത്രത്തിനു ശേഷം വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന 'അന്ധകാരാ'യുടെ ചിത്രീകരണം ആരംഭിച്ചു. യുവനിരയിലെ ശ്രദ്ധേയനായ ചന്തു നാഥ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിവ്യാ പിള്ളയാണ് ചിത്രത്തിലെ നായിക. ഡാർക്ക് മൂഡ് ത്രില്ലർ ജോണറിലുള്ള ചിത്രമാണിതെന്ന് സംവിധായകൻ വാസുദേവ് സനൽ പറഞ്ഞു.
ലളിതമായ ചടങ്ങിൽ നിർമ്മാതാവ് സജീദ് അഹമ്മദ് ഗഫൂർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെയാണ് ആലുവയില്‍ ചിത്രത്തിന് തുടക്കം കുറിച്ചത്. തിരക്കഥാകൃത്തുക്കളായ അർജുൻ ശങ്കർ - പ്രശാന്ത് നടേശൻ എന്നിവരാണ് ഫസ്റ്റ് ക്ലാപ്പ് നൽകുകയും 'തിങ്കളാഴ്‍ച നിശ്ചയ'ത്തിലൂടെ ശ്രദ്ധേയയായ അജീഷാ പ്രഭാകറാണ് ആദ്യ ഷോട്ടിൽ അഭിനയിക്കുകയും ചെയ്‍തു. മനോഹർ നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ചിത്രത്തിന്റെ സംഗീതം അരുൺ മുരളീധരൻ.
എച്ച് സി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് സജീർ അഹമ്മദ് ഗഫൂറാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ധീരജ് സെന്നി. സുധീർ കരമന, കെആർഭരത് ( ഹയ ഫെയിം) വിനോദ് സാഗർ ('രാക്ഷസൻ' ഫെയിം) മെറീനാ മൈക്കിൾ ബേബി അഷിതാ, ജയരാജ് കോഴിക്കോട് എന്നിവർക്കൊപ്പം ഓസ്ട്രേലിയായിൽ നിന്നുള്ള രണ്ട് അഭിനേതാക്കളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. പ്രൊജക്റ്റ് ഡിസൈനർ സണ്ണി തഴുത്തല. പ്രൊഡക്ഷൻ കൺട്രോളർ ജയശീലൻ സദാനന്ദൻ ആണ്. കോസ്റ്റ്യം ഡിസൈൻ സുജിത് മട്ടന്നൂർ. ചിത്രത്തിന്റെ മേക്കപ്പ് പ്രദീപ് വിതുര. പിആര്‍ഒ വാഴൂർ ജോസ്,
ഫോട്ടോ ഫസൽ ഹക്ക്.
ഇരുപത്തിനാല് പുതുഖങ്ങളെ അണിനിരത്തിയായിരുന്നു 'ഹയ'യെന്ന ചിത്രം വാസുദേവ് സനല്‍ സംവിധാനം ചെയ്‍ത്. ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാർ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി. ഇന്ദ്രൻസ്, ജോണി ആന്റണി, ലാൽ ജോസ്, ശംഭു മേനോൻ, ശ്രീധന്യ, ശ്രീകാന്ത് മുരളി, ശ്രീരാജ്, ലയ സിംസൺ, കോട്ടയം രമേഷ്, ബിജു പപ്പൻ, സണ്ണി സരിഗ, വിജയൻ കാരന്തൂർ തുടങ്ങിയവര്‍ മറ്റ് വേഷങ്ങളിലെത്തി. ജിജു സണ്ണിയായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം.
Read More: 'പഠാനാ'യി ആകാംക്ഷയോടെ ആരാധകര്‍, ഇതാ ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്
