നടൻമാരായ അജിത്തിനെയും ദളപതി വിജയ്‍യെയും കുറിച്ച് വെങ്കട് പ്രഭു.
ദളപതി വിജയ് നായകനാകുന്ന ചിത്രം ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ടൈം ആരാധകര്‍ കാത്തിരിക്കുന്നതിനാല്‍ സംവിധായകൻ വെങ്കട് പ്രഭുവും വാര്‍ത്തകളില്‍ നിറയുകയാണ്. നേരത്തെ അജിത്തിന്റെ ഹിറ്റായ മങ്കാത്തയുടെ സംവിധായകൻ എന്ന നിലയിലും പ്രേക്ഷകരുടെ പ്രിയങ്കരനാണ് വെങ്കട് പ്രഭു. വെങ്കട് പ്രഭു മിനിമം ഗ്യാരണ്ടിയുള്ള സംവിധായകനും ആണ്. വെങ്കട് പ്രഭു ഒരു ചടങ്ങിനിടെ പറഞ്ഞ വാക്കുകളാണ് അജിത്തിന്റെയും വിജയ്‍യുടെയും ആരാധകര്‍ നിലവില്‍ ചര്‍ച്ചയാക്കുന്നത്.
അജിത്തിന്റെയും വിജയ്‍യുടെ കൂടെ പ്രവര്‍ത്തിക്കുമ്പോള്‍ തുടക്കത്തില്‍ പരിഭ്രമമുണ്ടായിരുന്നു എന്നാണ് വെങ്കട് പ്രഭു പറഞ്ഞത്. എന്നാല്‍ ഇരുവരും എല്ലാവരെയും കൂളാക്കുന്ന താരങ്ങളാണ് എന്നും സെറ്റില്‍ റിലാക്സായിരുന്നു എന്നും വെങ്കട് പ്രഭു പറഞ്ഞു. ഒടിടി വമ്പൻമാരായ നെറ്റ്‍ഫ്ലിക്സാണ് വിജയ് ചിത്രത്തിന്റെ റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുണ്ട്. വമ്പൻ തുകയ്ക്കാണ് വിജയ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് വിറ്റുപോയതെങ്കിലും ഡീല്‍ എങ്ങനെയാണ് എന്ന് പുറത്തുവിട്ടിട്ടില്ല.
ദ ഗോട്ടിന്റെ പ്രമേയം വെളിപ്പെടുത്തിയിട്ടില്ല. മകനും അച്ഛനുമായിട്ടായിരിക്കും പുതിയ ചിത്രത്തില്‍ താരം എത്തുക എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍. ഡി എജിംഗ് സാങ്കേതിക വിദ്യയിലൂടെയാണ് താരത്തെ പ്രായം കുറഞ്ഞ ലുക്കില്‍ എത്തിക്കുക എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. വലിയ തുക ചെലവഴിച്ചാണ് നിര്‍മാതാക്കള്‍ താരത്തെ പ്രായം കുറഞ്ഞ ലുക്കില്‍ എത്തിക്കുന്നത്. ദ ഗോട്ടിലെ വിജയ്‍യുടെ രണ്ട് കഥാപാത്രങ്ങളില്‍ ഒന്ന് നെഗറ്റീവ് ഷെയ്‍ഡുള്ളതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മലയാള നടൻ ജയറാമും വിജയ് ചിത്രത്തില്‍ നിര്‍ണായകമായ ഒരു വേഷത്തില്‍ എത്തുന്നുണ്ട്. കഥ രഹസ്യമായി സൂക്ഷിച്ചാണ് വിജയ് ചിത്രത്തിന്റെ ചിത്രീകരണം നടത്തുന്നത്. ഛായാഗ്രാഹണം സിദ്ധാര്‍ഥയാണ് നിര്‍വഹിക്കുന്നത്. സംഗീതം യുവൻ ശങ്കര്‍ രാജയാണ്.
