പൃഥ്വിരാജ് ആടുജീവിതം എന്ന ചിത്രത്തിലൂടെ അന്തർ ദേശീയതലത്തിൽ ശ്രദ്ധനേടുന്നതിന്‍റെ സന്തോഷവും വിനയൻ പങ്കിടുന്നു. 

വ്യത്യസ്തവും കൗതുകകരവുമായ കഥപറച്ചിലിലൂടെ ഒട്ടനവധി കൊച്ചു മനുഷ്യരെ വച്ച് വിനയന്‍ സംവിധാനം ചെയ്ത ചിത്രം ആയിരുന്നു 'അത്ഭുതദ്വീപ്'. മലയാളത്തിലെ ഏറ്റവും മികച്ച ഫാന്റസി മൂവി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രത്തിൽ പൃഥ്വിരാജും ​ഗിന്നസ് പക്രുവും ആയിരുന്നു നായകന്മാർ. സിനിമ റിലീസ് ചെയ്ത് പത്തെൻപത് വർഷം കഴിയുമ്പോൾ വിനയൻ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. പൃഥ്വിരാജ് ആടുജീവിതം എന്ന ചിത്രത്തിലൂടെ അന്തർ ദേശീയതലത്തിൽ ശ്രദ്ധനേടുന്നതിന്‍റെ സന്തോഷവും വിനയൻ പങ്കിടുന്നുണ്ട്. 

"2005 ഏപ്രിൽ ഒന്നിനാണ് അത്ഭുതദ്വീപ് റിലീസു ചെയ്തത്..പരിമിതമായ ബഡ്ജറ്റിൽ ആയിരുന്നെന്കിലും ഗിന്നസ് പക്രു ഉൾപ്പടെ മുന്നൂറോളം കൊച്ചുമനുഷ്യരെ പൻകെടുപ്പിച്ചു വലിയ ക്യാൻവാസിലായിരുന്നു ചിത്രം പൂർത്തിയാക്കിയത്. അത്ഭുത ദ്വീപും സത്യവുമൊക്കെ കഴിഞ്ഞ് പത്തൊമ്പതു വർഷത്തിനു ശേഷം ആടു ജീവിതത്തിലൂടെ പൃഥ്വിരാജ് ഇന്ന് അന്തർ ദേശീയ തലത്തിൽ ശ്രദ്ധ നേടുണ നടനായി മാറിയിരിക്കുന്നു. ഒത്തിരി സന്തോഷമുണ്ട്. അത്ഭുതദ്വീപ് ഷൂട്ടു ചെയ്യുമ്പോളുള്ള സംഘടനാ പ്രശ്നങ്ങളും പൃഥ്വിക്കുണ്ടായിരുന്ന വിലക്കും അതിനെ തരണം ചെയ്തതുമൊക്കെ ഇന്നോർക്കുമ്പോൾ രസകരമായി തോന്നുന്നു. അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗം കൂടുതൽ ഭംഗിയായി ഒരു വലിയ ചിത്റമായി പ്രേക്ഷകർക്കു മുന്നിൽ എത്തിക്കാൻ കഴിയുമെന്നു കരുതുന്നു..", എന്നാണ് വിനയൻ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രം​ഗത്ത് എത്തിയത്. എപ്പോഴും ആവർത്തിച്ച് കാണുന്ന സിനിമകളിൽ ഒന്നാം അത്ഭുതദ്വീപ് എന്നും ഇവർ പറയുന്നു. 

'എൻ്റെ സഹോദരൻ കണ്ട സ്വപ്നം, പക്ഷേ 2021ൽ അവൻ പോയി'; കുറിപ്പുമായി ആരാധകൻ, മറുപടിയുമായി പൃഥ്വിരാജ്

അതേസമയം, കഴിഞ്ഞ വാര്‍ഷം ആണ് അത്ഭുതദ്വീപ് വീണ്ടും വരുന്നുവെന്ന് വിനയന്‍ അറിയിച്ചത്. ഗിന്നസ് പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും രണ്ടാം ഭാഗത്തില്‍ ഉണ്ടാകും. പൃഥ്വിരാജ് ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിവരം. അഭിലാഷ് പിള്ളയാണ് തിരക്കഥാകൃത്ത്. മറ്റ് അണിയറ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..