അഭ്രപാളികളിൽ നിരന്തരം വിസ്‍മയം തീർക്കുമ്പോളും, ജീവിതത്തിൽ ഇനിയും 'അഭിനയിക്കാൻ'പഠിച്ചിട്ടില്ലാത്ത നടൻ ആണ് മമ്മൂട്ടിയെന്ന് സംവിധായകൻ വൈശാഖ്.

മലയാളത്തിന്റെ പ്രിയപ്പെട്ട താരം മമ്മൂട്ടിയുടെ ജന്മദിനം ആണ് ഇന്ന്. അഭ്രപാളികളിൽ നിരന്തരം വിസ്‍മയം തീർക്കുമ്പോളും, ജീവിതത്തിൽ ഇനിയും 'അഭിനയിക്കാൻ'പഠിച്ചിട്ടില്ലാത്ത നടൻ, പ്രിയപ്പെട്ട മമ്മൂക്ക എന്നാണ് സംവിധായകൻ വൈശാഖ് പറയുന്നത്.

Add Asianetnews as a Preferred SourcegooglePreferred

വൈശാഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പലരും പറഞ്ഞു ദേഷ്യപ്പെടുമെന്ന് ,
പക്ഷേ എന്നോട് ദേഷ്യപ്പെട്ടിട്ടില്ല .
ചിലരൊക്കെ പറഞ്ഞു പിണങ്ങുമെന്ന്,
പക്ഷേ എന്നോട് പിണങ്ങിയിട്ടില്ല.
ചെന്നപ്പോഴൊക്കെ വാതിൽ തുറന്നു തന്നു ,
കഴിക്കുന്ന ആഹാരത്തിൽ നിന്നും ഒരു പങ്ക് തന്നു.
പോക്കിരിരാജയിൽ പകച്ചു നിന്നപ്പോൾ ,
കരുതലിന്റെ സംരക്ഷണം തന്നു .
വീണു പോകുമോ എന്ന് ഭയന്നപ്പോളെല്ലാം മനസ്സ് ഉറപ്പു തന്നു,
ഒരു ഫോൺ കോളിനപ്പുറത്ത് വൻമതിലിന്റെ
സംരക്ഷണം പോലെ,ഒരു 'വല്യേട്ട'നുണ്ട്
വിണ്ണിലെ താരമല്ല , മണ്ണിലെ മനുഷ്യൻ
അഭ്രപാളികളിൽ നിരന്തരം വിസ്‍മയം തീർക്കുമ്പോളും ,ജീവിതത്തിൽ ഇനിയും 'അഭിനയിക്കാൻ'പഠിച്ചിട്ടില്ലാത്ത നടൻ,പ്രിയപ്പെട്ട മമ്മൂക്ക !
എനിക്ക് മാത്രമല്ല പലർക്കും മമ്മൂക്ക ഒരു കോൺഫിഡൻസ് ആണ് .
കാരണം ,
വിജയിക്കുന്നവന്റെയും
പരാജയപ്പെടുന്നവന്റെയും മുന്നിൽ ആ വാതിൽ എപ്പോഴും ഒരേപോലെ തുറന്ന് കിടക്കും .
ഒരു വേർതിരിവും ഇല്ലാതെ,
ഒരു കരുതൽ ഇവിടെയുണ്ട് എന്ന ഉറപ്പോടെ
പ്രിയപ്പെട്ട മമ്മൂക്കക്ക് ജന്മദിന ആശംസകൾ.