2020 മുതല്‍ ഡിസ്നിയുടെ കീഴിലുള്ള മാര്‍വലിന്‍റെ കഥാപാത്രങ്ങള്‍ ഉപയോഗപ്പെടുത്തുന്ന സോണി ചിത്രങ്ങള്‍ എല്ലാം ഡിസ്നി പ്ലസിലും കാണുവാന്‍ പറ്റും. സ്പൈഡര്‍മാന്‍, വെനം പോലുള്ള ചിത്രങ്ങള്‍ ഇതില്‍ പെടും.

സ്പൈഡര്‍മാന്‍ സിനിമകള്‍ ഡിസ്നി പ്ലസിലേക്കും എത്തുന്നു. ഇതിനായി ഡിസ്നിയും സോണിയും തമ്മില്‍ കരാര്‍ ഉണ്ടാക്കിയെന്നാണ് വാര്‍ത്ത. 2020 മുതല്‍ ഡിസ്നിയുടെ കീഴിലുള്ള മാര്‍വലിന്‍റെ കഥാപാത്രങ്ങള്‍ ഉപയോഗപ്പെടുത്തുന്ന സോണി ചിത്രങ്ങള്‍ എല്ലാം ഡിസ്നി പ്ലസിലും കാണുവാന്‍ പറ്റും. സ്പൈഡര്‍മാന്‍, വെനം പോലുള്ള ചിത്രങ്ങള്‍ ഇതില്‍ പെടും. 2022 മുതല്‍ 2026വരെ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ക്കായിരിക്കും കരാര്‍ എന്നാണ് സൂചന.

എന്നാല്‍ നെറ്റ്ഫ്ലിക്സുമായുള്ള കരാര്‍ ഉള്ളതിനാല്‍ സോണിയുടെ ഈ ചിത്രങ്ങള്‍ തീയറ്റര്‍ റിലീസിന് ശേഷം ഒടിടി റിലീസ് ആദ്യം നെറ്റ്ഫ്ലിക്സിലാണ് നടക്കുക. അതിന് ശേഷമായിരിക്കും ഇത് ഡിസ്നിയുടെ ഒടിടി പ്ലാറ്റ്ഫോമില്‍ എത്തുക. അതിനാല്‍ തന്നെ പുതിയ സ്പൈഡര്‍മാന്‍ ചിത്രത്തിന്‍റെ നേരിട്ടുള്ള ഒടിടി അവകാശം ഡിസ്നിക്ക് സ്വന്തമായിരിക്കില്ല.

അതേ സമയം ഒടിടി പ്രദര്‍ശനത്തിന് പുറമേ ഡിസ്നിയുടെ കീഴിലുള്ള മാര്‍വല്‍ സ്റ്റുഡിയോയുടെ അടുത്ത ഘട്ടം സിനിമ പരമ്പരയില്‍ സോണി വാങ്ങിയ മാര്‍വല്‍ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തുന്ന കാര്യവും കരാറിലുണ്ടെന്നാണ് സൂചന. 

അതേ സമയം തന്നെ സോണിയുടെ ജുമാന്‍ജി, ഹോട്ടല്‍ ട്രാന്‍സല്‍വാനിയ പോലുള്ള ചിത്രങ്ങളും പുതിയ കരാര്‍ പ്രകാരം ഡിസ്നി പ്ലസില്‍ എത്തും. അതേ സമയം തന്നെ ഡിസ്നിയുടെ മറ്റൊരു സ്ട്രീംഗ് പ്ലാറ്റ്ഫോമായ ഹുലുവിലും ഈ ചിത്രങ്ങള്‍ ലഭ്യമാകും എന്നാണ് സൂചന.