ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ മലയാളത്തിലെ ആറാമത്തെ സീരീസ് ആണ് ഇത്.

പ്രേക്ഷകരെ ഒന്നാകെ ഞെട്ടിപ്പിച്ച '1000 ബേബീസി'ന് ശേഷം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലെ പുതിയ വെബ് സീരീസ് ആണ് 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍'. നീരജ് മാധവ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സീരീസ് ഉടൻ സ്ട്രീമിം​ഗ് ആരംഭിക്കും. ഇതോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തുവിട്ട് സീരീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. 

പ്രണയവും കോമഡിയും കോർത്തിണക്കിയ ഈ സീരീസിൽ അജു വർഗീസും ഗൗരി ജി. കിഷനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഒപ്പം ആനന്ദ് മന്മഥന്‍, കിരണ്‍ പീതാംബരന്‍, സഹീര്‍ മുഹമ്മദ്, ഗംഗ മീര, ആന്‍ സലിം, തങ്കം മോഹന്‍, മഞ്ജുശ്രീ നായര്‍ എന്നിവരും സിരീസിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഒരു ചെറുപ്പക്കാരന്റെ സ്വപ്നമായ ഒരു വീട്, അതിനൊപ്പം ജീവിതത്തിൽ എത്തിയ പ്രണയം, ഈ രണ്ടും ഒരുമിച്ച് മുന്നോട്ട് കൊണ്ടു പോകാനുള്ള ശ്രമത്തിനിടെ നേരിടുന്ന സമ്മർദ്ദങ്ങളാണ് ഈ കോമഡി വെബ് സീരീസിൽ പ്രമേയമാകുന്നത്. 

ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന സിരീസിന്‍റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിര്‍വ്വഹിക്കുന്നു. വാശി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് വിഷ്ണു രാഘവ്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ രഞ്ജിത്ത് ആണ് സിരീസ് നിര്‍മ്മിച്ചിരിക്കുന്നത്. 

'ചിലയാളുകൾ അങ്ങനെയാണ്, വർഷങ്ങളായി പരിചയം ഉള്ളതുപോലെ'; അശ്വതിക്കൊപ്പം സൗമ്യ സരിൻ

ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ മലയാളത്തിലെ ആറാമത്തെ സീരീസ് ആണ് ഇത്. കേരള ക്രൈം ഫയൽസ്, മാസ്റ്റർപീസ്, പേരില്ലൂർ പ്രീമിയർ ലീഗ്, നാഗേന്ദ്രൻസ് ഹണിമൂൺ, 1000 ബേബീസ് എന്നീ വെബ് സീരീസുകൾക്ക് മികച്ച അഭിപ്രായവും നിരൂപക പ്രശംസയും ലഭിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം എന്ന സിനിമയിലാണ് നീരജ് മാധവ് ഏറ്റവും ഒടുവില്‍ എത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..