മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. നിലവില്‍ സിനിമയില്‍ ഇടവേളയെടുത്തിരിക്കുകയാണെങ്കിലും നൃത്തരംഗത്ത് സജീവമാണ്. ദിവ്യ ഉണ്ണി പങ്കുവയ്‍ക്കുന്ന ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ദിവ്യാ ഉണ്ണിയുടെ പുതിയ ചിത്രമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

ചുവന്ന സാരിയും ചിലങ്കയും അണിഞ്ഞ് അതിസുന്ദരിയായിട്ടാണ് ദിവ്യ ഉണ്ണി ചിത്രത്തിലുള്ളത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു സമീപത്തുനിന്നുള്ളതാണ് ഫോട്ടോകള്‍. ഹൂസ്റ്റണിൽ ശ്രീപാദം സ്കൂൾ ഓഫ് ആർട്സ് എന്ന പേരിൽ നൃത്തവിദ്യാലയം നടത്തുകയാണിപ്പോൾ ദിവ്യ ഉണ്ണി.