ദീപാവലി ദിവസം തനിക്ക് മറ്റൊരു പ്രത്യേകയുമുണ്ടെന്ന് വ്യക്തമാക്കി നടൻ സിജു വില്‍സണ്‍. 

ദീപാവലി (Dilwali) ആഘോഷത്തിലാണ് രാജ്യം. സാധാരണക്കാരും താരങ്ങളുമടക്കം ദീപാവലി ആശംസകളുമായി എത്തുന്നു. ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നു. ദീപാവലി ദിവസം തനിക്ക് മറ്റൊരു പ്രത്യേകയുമുണ്ടെന്ന് വ്യക്തമാക്കിയാണ് നടൻ സിജു വില്‍സണ്‍ (Siju Wilson) ആശംസകള്‍ നേരുന്നത്. 

ഭാര്യ ശ്രുതി വിജയനെ താൻ ആദ്യമായി കാണുന്നത് ഒരു ദീപാവലി ദിവസത്തിലാണ് എന്ന് സിജു വില്‍സണ്‍ പറയുന്നു. കൃത്യമായി പറഞ്ഞാല്‍ എട്ട് വര്‍ഷം മുമ്പ് നവംബര്‍ മൂന്നിന് (അന്ന് ദീപാവലിയായിരുന്നു). നിന്നെ കാണുംവരെ ദീപാവലി എന്നത് ഒരു സാധാരണ ദിവസം മാത്രമായിരുന്നുവെന്ന് സിജു വില്‍സണ്‍ പറയുന്നത്. ആദ്യമായി കണ്ട് ദിവസത്തിന്റെ ആശംസകള്‍ നേരുന്നുവെന്നാണ് സിജു വില്‍സണ്‍ എഴുതിയിരിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രമാണ് സിജു വില്‍സണിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്. വിനയൻ ആണ് സിജുവിന്റെ ചിത്രം സംവിധാം ചെയ്യുന്നത്.

View post on Instagram

ഒട്ടേറെ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം വൻ ബജറ്റിലാണ് ചെയ്യുന്നത്.

ഛായാഗ്രഹണം ഷാജികുമാര്‍, കലാസംവിധാനം അജയന്‍ ചാലിശ്ശേരി, പ്രൊജക്ട് ഡിസൈനര്‍ ബാദുഷ, എഡിറ്റിംഗ് വിവേക് ഹർഷൻ, മേക്കപ്പ് പട്ടണം റഷീദ്, വസ്‍ത്രാലങ്കാരം ധന്യ ബാലക്യഷ്‍ണൻ, സൗണ്ട് ഡിസൈൻ സതീഷ്, സ്റ്റില്‍സ് സലീഷ് പെരിങ്ങോട്ടുക്കര, പരസ്യകല ഓള്‍ഡ് മങ്ക്‍സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടര്‍ ഉബൈനി യൂസഫ്, ആക്ഷന്‍ സുപ്രീം സുന്ദര്‍, രാജശേഖന്‍, മാഫിയ ശശി, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഇക്ബാല്‍ പാനായിക്കുളം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്‍സ് രാജന്‍ ഫിലിപ്പ്, ഷെറിന്‍ സ്റ്റാന്‍ലി, പ്രൊഡക്ഷന്‍ മാനേജേഴ്സ് ജിസ്സണ്‍ പോള്‍, റാം മനോഹര്‍.