ദിയ കൃഷ്‍ണ കഴിഞ്ഞ വര്‍ഷം വിവാഹിതയായി എന്ന് വെളിപ്പെടുത്തല്‍.

സോഷ്യല്‍ മീഡിയ ഇൻഫ്ലൂൻസറും കൃഷ്‍ണകുമാറിന്റെ മകളുമായ ദിയ കൃഷ്‍ണയും അശ്വിൻ ഗണേശും വിവാഹിതരായത് അടുത്തിടെയാണ്. ഏറെക്കാലമായി പ്രണയത്തിലായിരുന്നു ദിയയും അശ്വിനും. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു വിവാഹം നടന്നത്. എന്നാല്‍ ശരിക്കും കഴിഞ്ഞ വര്‍ഷം വിവാഹിതയായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദിയ കൃഷ്‍ണ.

ഇൻസ്റ്റാഗ്രാമിലൂടെയാണ് ദിയ രഹസ്യം വെളിപ്പെടുത്തിയത്. അടുത്തിടെ നടന്നത് ഞങ്ങളുടെ ഔദ്യോഗിക വിവാഹം ആണ്. എന്ത് സംഭവിച്ചാലും ഇനിയങ്ങോട്ട് പരസ്‍പരം താങ്ങും തണലുമായി ഉണ്ടാകും എന്ന് കഴിഞ്ഞ വര്‍ഷം സത്യം ചെയ്‍തതാണ്. ലോകത്തിനറിയാത്ത ഞങ്ങളുടെ കുഞ്ഞ് രഹസ്യമാണെന്നും പറയുന്നു ദിയ കൃഷ്‍ണ.

റീലാണ് ദിയ കൃഷ്‍ണ പങ്കുവെച്ചത്. അശ്വിൻ ദിയയ്‍ക്ക് താലി ചാര്‍ത്തുന്നത് വീഡിയോയില്‍ കാണാം. ഇത് വല്ലാത്ത ഒരു ട്വിസ്റ്റായെന്ന് പറയുകയാണ് ആരാധകര്‍. സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറാണ് നടൻ കൃഷ്‍ണകുമാറിന്റെ മകള്‍ ദിയയുടെ വരൻ.

കൃഷ്‍ണകുമാറിന്റെ കുടുംബവുമായി അടുപ്പമുള്ളവരാണ് ഔദ്യോഗിക വിവാഹത്തില്‍ പങ്കെടുത്തത്. കുറച്ച് പേര്‍ക്ക് മാത്രമായിരുന്നു ദിയയുടെ വിവാഹത്തിന് ക്ഷണമുണ്ടായിരുന്നത്. അഹാന, ഇഷാനി, ഹൻസിക എന്നീ സഹോദരിമാരും അമ്മ സിന്ധുവും അച്ഛൻ കൃഷ്‍ണകുമാറും വിവാഹത്തിന് ഇളം പിങ്കിലുള്ള വസ്‍ത്രങ്ങളാണ് ധരിച്ചത്. രാധിക സുരേഷ് ഗോപി, മലയാള ചലച്ചിത്ര നിര്‍മാതാവ് സുരേഷ് കുമാര്‍ എന്നിവരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു.

Read More: ദൃശ്യ പൊലിമയില്‍ ഒരു മുത്തശ്ശി കഥ, അജയന്റെ രണ്ടാം മോഷണം റിവ്യു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക