ഹിന്ദി സിനിമ ലോകത്തെ ഇതിഹാസ നടനായ ഋഷി കപൂറിന്റെയും നീതു കപൂറിന്റെയും മക്കളാണ് റിദ്ധിമ കപൂറും രണ്‍ബിര്‍ കപൂറും. രണ്‍ബിര്‍ കപൂര്‍ സിനിമ അഭിനേതാവ് എന്ന നിലയില്‍ ശ്രദ്ധേയനാകുമ്പോള്‍ സിനിമയിലില്ലെങ്കിലും റിദ്ധിമ കപൂറിനും ആരാധകര്‍ കുറവൊന്നുമല്ല. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോള്‍ സാമൂഹ്യ മാധ്യമത്തില്‍ റിദ്ധിമ കപൂര്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്. രണ്‍ബിറിനെ കുറിച്ചുള്ള ചോദ്യമായിരുന്നു ചോദിച്ചത്. ഇപ്പോഴും രണ്‍ബിറുമായി തല്ലുകൂടാറുണ്ടോയെന്ന ഒരു ചോദ്യത്തിന് റിദ്ധിമ നല്‍കിയ മറുപടിയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

സഹോദരൻ രണ്‍ബിര്‍ കപൂറുമായി ഇപ്പോഴത്തെ പ്രായത്തിലും തല്ലുകൂടാറുണ്ടോയെന്നായിരുന്നു ഒരു ആരാധകന് അറിയേണ്ടിയിരുന്നത്. എല്ലായ്‍പ്പോഴും എന്നായിരുന്നു റിദ്ധിമയുടെ മറുപടി. ഒട്ടേറെ ആരാധകരാണ് റിദ്ധിമ കപൂറിന് അഭിനന്ദനവും ആശംസകളുമായി രംഗത്ത് എത്തിയതും. ഋഷി കപൂര്‍ മരിക്കുമ്പോള്‍ റിദ്ധിമ കപൂര്‍ അടുത്തുണ്ടായിരുന്നില്ല. ഋഷി കപൂറിനെ അവസാനമായി കാണാൻ മുംബൈയിലേക്ക് തിരിച്ചെങ്കിലും സംസ്‍കാര ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു റിദ്ധിമ കപൂര്‍ എത്തിയത്. ഇപ്പോള്‍ അമ്മ നീതു കപൂറിനോടൊപ്പമാണ് റിദ്ധിമയുള്ളത്. ആരാണ് പ്രചോദനം എന്ന് ഒരു ആരാധകൻ ചോദിച്ചപ്പോള്‍ തന്റെ അമ്മ എന്നായിരുന്നു റിദ്ധിമ കപൂറിന്റെ മറുപടി.