കൊവിഡിനെ നിസാരമായി കാണരുത് എന്ന് അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ അഭിഷേക് ബച്ചൻ.

കൊവിഡ് 19 രോഗം ഭേദമായ താരമാണ് അഭിഷേക് ബച്ചൻ. ഇപ്പോഴിതാ വൈറസിനെ നിസാരമായി കാണരുത് എന്നും മാസ്‍ക് ധരിക്കാൻ മറക്കരുത് എന്നും അഭ്യര്‍ഥിച്ച് അഭിഷേക് ബച്ചൻ രംഗത്ത് എത്തിയിരിക്കുന്നു.

വൈറസിനെ നിസാരമായി എടുക്കരുത്. എപ്പോഴാണോ നിങ്ങള്‍ പുറത്തുപോകുന്നത്, ആരുടെയെങ്കിലും ഒപ്പമുണ്ടാകുന്നത് അപ്പോഴക്കെ മാസ്‍ക് ധരിക്കുക. അത് പ്രധാനപ്പെട്ടതാണ് എന്ന് അഭിഷേക് ബച്ചൻ പറയുന്നു. തന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് താൻ പറയുന്നത് എന്നും അഭിഷേക് ബച്ചൻ വ്യക്തമാക്കുന്നു. ഒരു മാസം മുമ്പാണ് അഭിഷേക് ബച്ചന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഓഗസ്‍റ്റ് 10ന് ആയിരുന്നു രോഗവിമുക്തി നേടി അഭിഷേക് ബച്ചൻ ആശുപത്രിയില്‍ നിന്ന് ഡിസ്‍ചാര്‍ജ് ആയത്. അഭിഷേക് ബച്ചന്റെ അച്ഛനും നടനുമായ അമിതാഭ് ബച്ചനും ഭാര്യയും നടിയുമായ ഐശ്വര്യ റായ്‍ക്കും മകള്‍ ആരാധ്യക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ രോഗ വിമുക്തി നേടുകയും ചെയ്‍തു.