Asianet News MalayalamAsianet News Malayalam

Muddy : പ്രേക്ഷകര്‍ കാണാന്‍ കാത്തിരിക്കുന്ന ചിത്രം, ഐഎംഡിബി റേറ്റിങ്ങില്‍ 'മഡ്ഡി' ഒന്നാമത്

കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളില്‍  ഐഎംഡിബി റേറ്റിങ്ങില്‍ ഒന്നാമതായി 'മഡ്ഡി'.
 

Dr Pragabhal film Muddy became most anticipated new indian movie in imdb
Author
Kochi, First Published Dec 6, 2021, 7:45 PM IST


പ്രേക്ഷകര്‍  കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളുടെ ഐഎംഡിബി റേറ്റിങ്ങില്‍ (imdb) ഒന്നാമതായി അഡ്വഞ്ചറസ് ആക്ഷന്‍ ത്രില്ലര്‍ 'മഡ്ഡി' (Muddy). 30.7 % റേറ്റിംഗ് ലഭിച്ചാണ് ഡോ. പ്രഗഭലിന്റെ സംവിധാനത്തിലുള്ള 'മഡ്ഡി' ഒന്നാമത്തെത്തിയത്. ഡോ. പ്രഗഭലാണ് ചിത്രത്തിന്റെ കഥയും എഴുതിയിരിക്കുന്നത്. സിനിമ നിരൂപകരും ആസ്വാദകരും ഒരേപോലെ ആശ്രയിക്കുന്ന ആഗോള ചലച്ചിത്ര വെബ്‍സൈറ്റ് ആണ് ഐഎംഡിബി അഥവ ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ്.

മഡ്ഡ് റേസിംഗാണ് ചിത്രത്തിന്റെ പ്രമേയം. 'രാക്ഷസന്‍' എന്ന ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ സാന്‍ ലോകേഷാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. 'കെജിഎഫ്'എന്ന ചിത്രത്തിന്റെ  സംഗീത സംവിധായകന്‍ രവി ബസ്‌റൂര്‍ ആദ്യമായി മലയാളത്തിലെത്തുന്നുവെന്നും 'മഡ്ഡി'യുടെ പ്രത്യേകതയാണ്.  'മഡ്ഡി' എന്ന ചിത്രത്തിനായി  നവാഗതരായ പ്രധാന അഭിനേതാക്കളെ ഓഫ് റോഡ് മഡ് റേസിംഗില്‍ രണ്ട് വര്‍ഷത്തോളം പരിശീലിപ്പിച്ചതിന് ശേഷം ഡ്യൂപ്പുകളെ ഉപയോഗിക്കാതെയാണ് അതിസാഹസിക രംഗങ്ങള്‍ ഷൂട്ട് ചെയ്‍തിരിക്കുന്നത്.

പ്രേക്ഷകരെ ആവേശത്തിലാക്കുന്ന ചിത്രമായിരിക്കും 'മഡ്ഡി'യെന്ന് പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.  ഇതുവരെ പുറംലോകം കണ്ടിട്ടില്ലാത്ത മനോഹരവും, അതിസാഹസികവുമായ ലൊക്കേഷനാണ് 'മഡ്ഡി'യുടെ മറ്റൊരു പ്രത്യേകത. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും 'മഡ്ഡി' എത്തും. 'മഡ്ഡി' എന്ന ചിത്രത്തിന്റെ സംവിധായകൻ ഡോ പ്രഗഭാലിന് പുറമേ മഹേഷ് ചന്ദ്രനും ശ്രീനാഥ് നായരുമാണ് തിരക്കഥ സംഭാഷണം എഴുതിയിരിക്കുന്നത്.

പി കെ 7 (PK7)ബാനറില്‍ ചിത്രം നിര്‍മിക്കുന്നത് പ്രേമ കൃഷ്‍ണദാസാണ്. യുവന്‍ കൃഷ്‍ണ, റിദ്ദാന്‍ കൃഷ്‍ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്. ഹരീഷ് പേരടി, ഐ എം വിജയന്‍, രണ്‍ജി പണിക്കര്‍, സുനില്‍ സുഗത, ശോഭ മോഹന്‍ എന്നിവരാണ്
കെ ജി രതീഷ് ഛായാഗ്രാഹണം നിര്‍വഹിക്കുന്ന 'മഡ്ഡി'യിലെ മറ്റ് താരങ്ങള്‍. ഡിസംബര്‍ 10ന് ചിത്രം ലോകമെമ്പാടും 1500ലധികം തീയേറ്ററുകളിലൂടെ പ്രദര്‍ശനത്തിനെത്തും.

Follow Us:
Download App:
  • android
  • ios