ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഡോ. രജിത് കുമാര്‍ സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത. സ്വപ്‍ന സുന്ദരി എന്ന സിനിമയിലാണ് രജിത് കുമാര്‍ അഭിനയിക്കുന്നത്.  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. രജിത് കുമാര്‍ തന്നെ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ബുള്ളറ്റില്‍ ഇരിക്കുന്ന രജിത് കുമാറാണ് ഫോട്ടോയിലുള്ളത്.

കെ ജെ ഫിലിപ്പ് ആണ് സ്വപ്‍ന സുന്ദരി എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. സീതു ആന്‍സണ്‍ ആണ് തിരക്കഥയും സംഭാഷണവും എഴുതുന്നത്. വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച്, മീശ പിരിച്ച് കൂളിംഗ് ഗ്ലാസും വച്ച് ബുള്ളറ്റില്‍ ഇരിക്കുന്നതായാണ് രജിത് കുമാറിന്റെ ലുക്ക്. മിനി സ്‍ക്രീനിലും രജിത് കുമാര്‍ അഭിനയിക്കുന്നുണ്ട്. ഏഷ്യാനെറ്റിന്റെ പരമ്പരയിലാണ് രജിത് കുമാര്‍ അഭിനയിക്കുന്നത്. ആക്ഷേപഹാസ്യ പരമ്പരയില്‍ പ്രധാന കഥാപാത്രമായിട്ടാണ് രജിത് കുമാര്‍ എത്തുക.

ഡോ. ഷിനു ശ്യാമളൻ ആണ് സ്വപ്‍ന സുന്ദരി എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്.

ആദ്യമായിട്ടാണ് ഡോ. ഷിനു ശ്യാമളനും സിനിമയില്‍ നായികയായി എത്തുന്നത്.