ജീത്തു ജോസഫ് എന്ന തിരക്കഥാകൃത്തിന്‍റെ മികവാണ് 'ദൃശ്യം 2'ന്‍റെ കാഴ്ചയില്‍ ആദ്യം ശ്രദ്ധ നേടുക. 'ദൃശ്യ'ത്തിന്‍റെ രണ്ടാംഭാഗത്തിന് അവശ്യം ആവശ്യമായത് എന്തൊക്കെയെന്ന് കൃത്യമായി ഉള്‍ക്കൊണ്ട്, അനാവശ്യ ഘടകങ്ങള്‍ പരമാവധി ഒഴിവാക്കി, ചുരുക്കി മുറുക്കിയതാണ് ചിത്രത്തിന്‍റെ തിരക്കഥ.
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം 2. കഴിഞ്ഞ ദിവസം ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തതിന് പിന്നാലെ മികച്ച പ്രതികരണങ്ങളാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്. ആദ്യഭാഗത്തെ പോലെ തന്നെ ഈ ചിത്രവും സിനിമാ പ്രേമികളെ തൃപ്തിപ്പെടുത്തിയെന്നാണ് പ്രതികരണങ്ങൾ.
ആദ്യ ഭാഗത്തോട് നീതിപുലർത്തുന്ന ഇന്റലിജന്റ് സിനിമ തന്നെയാണെന്ന് ദൃശ്യം 2 എന്നാണ് ആരാധകർ പറയുന്നത്. തമിഴിലെ ട്രേഡ് അനലിസ്റ്റുകളും നിരൂപകരും ചിത്രത്തെ പ്രശംസിച്ച് എത്തുന്നുണ്ട്.
മികച്ച ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ചിത്രമെന്നും പ്രേക്ഷരെ പിടിച്ചിരുത്താൻ സിനിമയ്ക്ക് സാധിക്കുമെന്നാണ് നിരൂപകർ പറയുന്നു. മോഹൻലാലിന്റെ അഭിനയപ്രകടനവും ജീത്തു ജോസഫിന്റെ സംവിധാന മികവും ചിത്രത്തിന്റെ പ്രധാന പ്രത്യേകതകളാണ്.
ജീത്തു ജോസഫ് എന്ന തിരക്കഥാകൃത്തിന്‍റെ മികവാണ് 'ദൃശ്യം 2'ന്‍റെ കാഴ്ചയില്‍ ആദ്യം ശ്രദ്ധ നേടുക. 'ദൃശ്യ'ത്തിന്‍റെ രണ്ടാംഭാഗത്തിന് അവശ്യം ആവശ്യമായത് എന്തൊക്കെയെന്ന് കൃത്യമായി ഉള്‍ക്കൊണ്ട്, അനാവശ്യ ഘടകങ്ങള്‍ പരമാവധി ഒഴിവാക്കി, ചുരുക്കി മുറുക്കിയതാണ് ചിത്രത്തിന്‍റെ തിരക്കഥ. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലടക്കം ഈ കൈയ്യടക്കമുണ്ട്.
ചിത്രത്തിന്‍റെ മൊത്തത്തിലുള്ള ഘടനയെ പോറലേല്‍പ്പിക്കുന്ന തരത്തില്‍ പാട്ടുകളോ സംഘട്ടന രംഗങ്ങളോ ചിത്രത്തിലില്ല. ആകെയുള്ള ഒരു ഗാനം സിനിമയുടെ മൂഡിനോട് ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ്. അതേസമയം പശ്ചാത്തല സംഗീതത്തിന് ഏറെ പ്രാധാന്യവുമുണ്ട് ചിത്രത്തില്‍. 'ദൃശ്യ'ത്തിന്‍റെ തുടര്‍ച്ചയായിരിക്കുമ്പോള്‍ത്തന്നെ ചിത്രത്തിന് ഫ്രെഷ്‍നസ് നല്‍കുന്ന ഒരു ഘടകം അനില്‍ ജോണ്‍സണ്‍ നല്‍കിയിരിക്കുന്ന പശ്ചാത്തല സംഗീതമാണ്.
മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, എസ്ഥേർ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമിച്ചിരിക്കുന്നത്.
